ഡ്യുറന്‍ഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്

ഡ്യുറന്‍ഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഐ ലീഗ് ക്ലബ് സുദേവ എഫ് സി ബ്ലാസ്റ്റേഴ്സിനെ നേരിടും.

ഓഗസ്റ്റ് 23 ന് ഐഎസ്‌എല്‍ ക്ലബ് ഒഡീഷ എഫ്സിയുമായി അടുത്ത മത്സരം കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഓഗസ്റ്റ് 27 ന് മറ്റൊരു ഐഎസ്‌എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓഗസ്റ്റ് 31ന് ആര്‍മി ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ലീഗ് മത്സരം.

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യത്തേയും അവസാനത്തേയും മത്സരം ആരംഭിക്കുക. ബാക്കി രണ്ട് മത്സരങ്ങളും വൈകിട്ട് 6 മണിക്ക് നടക്കും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ഡ്യൂറണ്ട് കപ്പിന്‍റെ 131-ാമത് എഡിഷന്‍ ആണ് അടുത്ത മാസം ആരംഭിക്കുന്നത്. പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടീം യു.എ.ഇയിലായതിനാല്‍ ഡ്യുറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം നിര ടീമിനെയാകും അയയ്ക്കുക. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് ഡ്യൂറാന്‍ഡ് കപ്പ് നടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *