കാര്‍ത്തിയുടെ ‘സര്‍ദാര്‍’ നാളെ മുതല്‍

കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സര്‍ദാര്‍’. ചിത്രം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും.

പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം ഫോര്‍ച്യൂണ്‍ സിനിമാസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കിലുള്ള ചിത്രമായ ‘സര്‍ദാറി’ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിക്കുന്നത്.

പിഎസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ‘വിരുമന്‍’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ​ഗെറ്റപ്പുകളില്‍ എത്തുന്ന കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്‌അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *