കന്നഡ നടൻ ദിഗന്തിന് വ്യായാമത്തിനിടെ പരിക്കേറ്റു.

ബാംഗ്ളൂർ : കന്നഡ നടൻ ദിഗന്ത് വ്യായാമത്തിനിടെ തലയിടിച്ചുവീണു പരിക്കേറ്റു. ഗോവയിൽ ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് അവധിയാഘോഷിക്കെനെത്തിയപ്പോഴാണ് അപകടം.

ഇവർ താമസിക്കുന്ന ഹോട്ടലിൽവെച്ച് ചൊവ്വാഴ്ച രാവിലെ വ്യായാമത്തിന്റെ ഭാഗമായി കായികാഭ്യാസത്തിലേർപ്പെടുമ്പോൾ തലയിടിച്ച് വീഴുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ ദിഗന്തിനെ ഉടൻ ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ജെറ്റ് വിമാനം എർപ്പെടുത്തിയാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്.

You may also like ....

Leave a Reply

Your email address will not be published.