ജേണലിസ്റ്റ് വോളി: ജഴ്‌സി പ്രകാശനം ചെയ്തു


സംസ്ഥാന ജേണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ് ടീമിന്റെ ജഴ്‌സി പ്രകാശനം മന്ത്രി ടി. സിദ്ദീഖ് നിര്‍വഹിക്കുന്നു


കോഴിക്കോട്: കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ് ടീമിന്റെ ജഴ്‌സി പ്രകാശനം മന്ത്രി ടി. സിദ്ദീഖ് നിര്‍വഹിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ പാലക്കണ്ടി മൊയ്തീന്‍ കോയ മുഖ്യാതിഥിയായി. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത്, ടീം ക്യാപ്റ്റന്‍ പി.വി നജീബ്, വൈസ് ക്യാപ്റ്റന്‍ ഡി.ആര്‍ ആദര്‍ശ് ലാല്‍ സംസാരിച്ചു. കെന്‍സ ടി.എം.ടി സ്റ്റീല്‍ ബാര്‍സ് ആണ് ടീമിന്റെ സ്‌പോണ്‍സര്‍.

online news portal



Sharing is Caring