മാധ്യമ പ്രവർത്തകയെ  കയ്യേറ്റം ചെയ്തു  : കേരള പത്ര പ്രവർത്തക അസോസിയേഷൻ പോലീസ് ഉന്നത അധികാരികൾക്ക്  പരാതി നൽകി, പ്രതിക്ഷഷേധം ശക്തം 

മലപ്പുറം : മഞ്ചേരിയിൽ മാധ്യമ പ്രവർത്തകയേ കയ്യേറ്റം ചെയ്തു. ക്യാമറ അടിച്ച് തകർത്തു.  സംഭവത്തെ തുടർന്ന്കേരള  പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സാലി മേലാക്കാം,  ജില്ലാ സെക്രട്ടറി പ്രവീൺ പരപ്പനങ്ങാടി  എന്നിവരുടെ നേതൃത്വത്തിൽ sp അടക്കമുള്ള ഉന്നത പോലീസ്  അധികാരികൾക്ക്  പരാതി നൽകി. അസോസിയേഷൻ അംഗം കൃഷ്ണ പ്രിയ എന്ന മാധ്യമ പ്രവർത്തകയ്ക്ക്  നേരെ ആണ് ബസ് ജീവൻക്കാരായ അക്രമികൾ  കയ്യേറ്റം നടത്തിയത്.  ബസ് ജീവൻക്കർ നേരിടുന്ന വിഷയങ്ങൾ വാർത്ത ആക്കാൻ ചെന്നതായിരുന്നു  കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗങ്ങൾ ആയ റിപ്പോർട്ട്‌റും,  ക്യാമറമാനും,  ഇതിനിടയിലേയ്ക്ക് കയറി വന്ന ചില ബസ് ജീവനക്കാരായ ഗുണ്ടകൾ ആണ്   റിപ്പോർട്ട്‌റേയും,  ക്യാമറാമാനേയും  പിടിച്ച് തള്ളി പ്രശ്നങ്ങൾ   ഉണ്ടാക്കിയത്.  കൃഷ്ണ പ്രിയയെ  ദേഹോപദ്രവം  ഏൽപ്പിക്കുകയും ചെയ്തു.  സംഭവത്തിൽ പ്രതിക്ഷേധിച്ചു  മഞ്ചേരിയിൽ  മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ  വൻ പ്രതിഷേധ പ്രകടനം നടത്തി. കേരള പത്ര പ്രവർത്തക അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സലിമേലക്കം    നേതൃത്വം നൽകി.  സംഭവത്തിൽ അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ,  സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ,  ജില്ലാ സെക്രട്ടറി പ്രവീൺ പരപ്പനങ്ങാടി, സ്റ്റേറ്റ് കമ്മറ്റി മെമ്പർ എ. ആർ. കാരങ്ങാടൻ, അസ്സോസിയേഷൻ അരീക്കോട് മേഖലാ ഭാരവാഹികളായ മുഹമ്മദ് അരീക്കോട്, മധു അരീക്കോട് എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  

Spread the love

Leave a Reply

Your email address will not be published.