വെസ്റ്റിന്‍ഡീസിനെതിരെ രോഹിത് ശര്‍മ കളിച്ചേക്കുമെന്ന് സൂചന

വെസ്റ്റിന്‍ഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളില്‍ രോഹിത് ശര്‍മ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റ് ക്രീസില്‍ നിന്ന് ഇറങ്ങിയ രോഹിത് അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. രോഹിത് ശര്‍മയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങളില്‍ രോഹിത് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനും നടക്കാനിരിക്കെ രോഹിത് ശര്‍മ്മയുടെ ഫിറ്റ്നസ് ആശങ്കാജനകമാണ്. രോഹിത് ശര്‍മയ്ക്ക് ഇന്നിംഗ്സ് ഓപ്പണ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരക്കാരനായി ഇഷാന്‍ കിഷനെ ഇറക്കണം. എന്നാല്‍ ടീമിനെ ആരു നയിക്കും എന്നതായിരുന്നു പ്രധാന ചോദ്യം. റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും അടുത്തിടെ ടീമിനെ നയിച്ചിരുന്നു. നടുവേദന ശമിച്ച്‌ രോഹിത് ശര്‍മ്മ വീണ്ടും കളിക്കളത്തില്‍ എത്തുമെന്ന ആശ്വാസത്തിലാണ് ആരാധകര്‍.

പരിക്കിനെ അതിജീവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച്‌ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. “ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. അടുത്ത കളിക്ക് കുറച്ചു ദിവസങ്ങള്‍കൂടിയുണ്ട്. അപ്പോളേക്കും എല്ലാം ശരിയാകുമെന്നാണ് കരുതുന്നത്”-രോഹിത് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *