ഇറാന്​ മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേല്‍.

ഇറാന്​ മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേല്‍. തങ്ങള്‍ക്കെതിരായ ഏതൊരു നീക്കത്തിനും കനത്ത വില നല്‍കേണ്ടി വരുമെന്ന്​ ഇസ്രായേല്‍ ഇറാന്​ മുന്നറിയിപ്പ്​ നല്‍കി.

തുര്‍ക്കിയില്‍ ഇസ്രായേല്‍ വംശജരെ അപായപ്പെടുത്താനുള്ള പദ്ധതി തകര്‍ത്തതായും ഇസ്രായേല്‍ അറിയിച്ചു.

ഇസ്രായേലികളെ വകവരുത്താന്‍ തീവ്രവാദികളെ അയക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ്​ നഫ്താലി ബെന്നറ്റിന്‍റെ താക്കീത്​. കഴിഞ്ഞ ആഴ്​ചയിലാണ്​ ഇസ്​തംബുളില്‍ ഇസ്രായേല്‍ വംശജരെ ലക്ഷ്യം വെച്ചുള്ള ഇറാന്‍ നീക്കം തകര്‍ത്തതെന്നും ഇസ്രായേല്‍ പറയുന്നു.

ഇറാ​ന്‍റെ ആണവ, മിസൈല്‍ സാ​ങ്കേതികത തകര്‍ക്കാന്‍ പ്രാപ്​തിയുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്​ പ്രതികരിച്ചു.

ഇറാന് വെളിയില്‍ ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കും വ്യക്​തികള്‍ക്കുമെതിരെ തെഹ്​റാന്‍ ആസൂത്രിതനീക്കം നടത്തുന്നതിന്‍റെ തെളിവ്​ വൈകാതെ പുറത്തുവിടുമെന്നും ​ഇസ്രായേല്‍ നേതൃത്വം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *