അടിപൊളി ഹിമാചല്‍ പാക്കേജുമായി ഐആര്‍സിടിസി

ഹിമാചല്‍ പ്രദേശ് എന്നും സഞ്ചാരികള്‍ക്കൊരു ഹരമാണ്. എത്രതവണ മടിയില്ലാതെ കയറിവരുവാന്‍ കഴിയുന്ന സ്ഥലം. ഓരോ അവധിക്കാലത്തും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം മാത്രം മതി എത്രത്തോളം പ്രിയപ്പെട്ടതാണ് ഹിമാചലും മണാലിയും ഷിംലയും എന്നു മനസ്സിലാക്കുവാന്‍.
ഈ ഇഷ്ടം തിരിച്ചറിഞ്ഞ് ഐആര്‍സിടിസി ഹിമാചലിലേക്ക് നിരവധി പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.

ഐആര്‍സിടിസി ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഹിമാചല്‍ പാക്കേജില്‍ ഷിംലയും മണാലിയും ഒപ്പം ചണ്ഡിഗഢിലെയും പ്രധാന കാഴ്ചകള്‍ കൂടി കാണുവാന്‍ കഴിയും. ബെസ്റ്റ് ഓഫ് ഹിമാചല്‍ എന്ന പാക്കേജ് അതിന്റെ പേരുപോലെ തന്നെയാണ്. എണ്ണിത്തീര്‍ക്കാനാവാത്തത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്ര ആറു രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന പാക്കേജാണ്.

ബെസ്റ്റ് ഓഫ് ഹിമാചല്‍

ചെന്നൈയില്‍ നിന്നാരംഭിക്കുന്ന യാത്ര ചെന്നൈ-ചണ്ഡീഗഡ്-ഷിംല-മണാലി-ചണ്ഡീഗഡ്-ചെന്നൈ എന്ന ക്രമത്തിലാണ് പോയി വരുന്നത്. മേയ് 25 നാണ് യാത്ര പുറപ്പെടുന്നത്. ഷിംല, മണാലി, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ പ്രധാന ഇടങ്ങളെല്ലാം യാത്രയില്‍ സന്ദര്‍ശിക്കും. ഒപ്പം തന്നെ സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളും മാര്‍ക്കറ്റുകളും ആശ്രമങ്ങളും ഉള്‍പ്പെടെയുള്ളവയും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രയുടെ ഒന്നാമത്തെ ദിവസം രാവിലെ 11 മണിക്കാണ് ചെന്നൈയില്‍ നിന്നുള്ള വിമാനം. ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ചണ്ഡീഗഡിലെത്തിയ ശേഷം നേരെ ഷിംലയിലേക്ക് പോകും. അന്നേ ദിവസം പ്രത്യേക പരിപാടികളൊന്നും ഇല്ല. രണ്ടാമത്തെ ദിവസം കുഫ്രിയിലേക്കാണ് യാത്ര. മഞ്ഞുവീണു കിടക്കുന്ന ചരിവുകളും മഞ്ഞിലെ വിനോദങ്ങളുമാണ് യാത്രയിലെ ആകര്‍ഷണം.വൈകുന്നേരം മാള്‍ റോഡിലേക്ക് പോകും. ഷിംലയിലെ വൈകുന്നേരങ്ങള്‍ ഏറ്റവും ഫലപ്രദമായി ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണിത്.

സ്‌കാന്‍ഡല്‍ പോയിന്റ്, ഷിംല മോസ്‌ക്ക്, ക്രൈസ്റ്റ് ചര്‍ച്ച്‌, ഗെയ്‌റ്റി തിയേറ്റര്‍, ഗ്രിന്‍ഡ്‌ലെയ്‌സ് ബാങ്ക് തുടങ്ങിയവയുടെ കാഴ്ചകള്‍ നിങ്ങള്‍ക്കിവിടെ ആസ്വദിക്കാം. ഈ ദിവസത്തെ രാത്രി ഭക്ഷണവും താമസവും ഷിംലയില്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.മൂന്നാമത്തെ ദിവസം മണായി യാത്രയ്ക്കുള്ളതാണ്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തിറങ്ങുന്ന യാത്രയില്‍ പാണ്ഡോ ഡാം, ഹനോഗി മാതാ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകുന്നേരത്തോടു കൂടി മണാലിയില്‍ എത്തും. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ശേഷം അന്നവിടെ വിശ്രമിക്കാം എത്തുമ്ബോള്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുക. അത്താഴവും രാത്രി താമസവും ഇവിടെയാണൊരുക്കിയിരിക്കുന്നത്.

നാലാമത്തെ ദിവസം മണാലിക്കാഴ്ചകള്‍ക്കുള്ളതാണ്. ഹഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ് ബാത്ത്, വാന്‍ വിഹാര്‍, ടിബറ്റന്‍ മൊണാസ്ട്രി, ക്ലബ് ഹൗസ്, പ്രാദേശിക മാര്‍ക്കറ്റ്, എന്നിവയും മാള്‍ റോഡിലെ വൈകുന്നേര ഷോപ്പിംഗുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ചാമത്തെ ദിവസം റോഹ്താങ് പാസിലേത്ത് പോകും. അവിടെ സ്നോ പോയിന്റ് സന്ദര്‍ശിക്കും. റോഹ്താങ് പാസ് പോകുന്നില്ലെങ്കില്‍ സോളാങ് താഴ്‌വരയിലേക്ക് പോകുവാനും സാധിക്കും. രാത്രിയോടു കൂടി തിരികെ മണാലിയിലേക്ക്, അന്ന് രാത്രി ഭക്ഷണവും താമസം മണാലിയില്‍ തന്നെയായിരിക്കും.

ആറാമത്തെ ദിവസം മണാലിയില്‍ നിന്നും ചണ്ഡിഗഢിലേക്ക് വരും. യാത്രയില്‍ കുളു വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കും. ചണ്ഡിഗഡില്‍ എത്തിയ ശേഷം നേരെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. ഏഴാമത്തെ ദിവസം സുക്ന തടാകം, റോസ് ഗാര്‍ഡന്‍ & റോക്ക് ഗാര്‍ഡന്‍, പിഞ്ചോര്‍ ഗാര്‍ഗെം എന്നിവിടങ്ങളാണ് കാണുന്നത്. വൈകിട്ട് 7.25ന് ചെന്നൈയിലേക്കുള്ള മടക്കവിമാനം. പുലര്‍ച്ചെ 12.50ന് ചെന്നൈയില്‍ എത്തിച്ചേരും.

ചെന്നൈ- ഹിമാചല്‍ ടിക്കറ്റ് നിരക്ക്

30 പേര്‍ക്കാണ് യാത്രയില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. കംഫര്‍ട്ട് ക്ലാസിലാണ് യാത്ര. സിംഗിള്‍ ഒക്യുപന്‍സിയില്‍ 62750/- രൂപ, ഡബിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്ക് 48500/- രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയില്‍ 46500/- രൂപ, 5-11 പ്രായത്തില്‍ ബെഡ് ആവശ്യമുള്ള കുട്ടിക്ക്40500/- രൂപ, , 2-4 പ്രായത്തിലുള്ള കുഞ്ഞിന് 32000/- രൂപ എന്നിങ്ങനെയാണ് നിരക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *