കേരള ബജറ്റ്:വ്യവസായ സൗഹൃദ നടപടികള്‍  സ്വാഗതാര്‍ഹം


VP NANDAKUMAR MD MANAPPURAM FINANCE LTD scaled

സംസ്ഥാനത്തെ സംരംഭകവ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ സ്വാഗതാര്‍ഹമെന്ന് മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍വെസ്റ്റ് കേരള സെല്‍, എംഎസ്എംഇ ഗ്രോത്ത് സ്‌കീം, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ എന്നിവ സംസ്ഥാനത്തിന്റെ വികസനത്തിന് മികച്ച അടിത്തറയിടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


തടസ്സങ്ങളില്ലാത്ത ഏകജാലക നിക്ഷേപ സംവിധാനവും, പതിനായിരത്തോളം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) നല്‍കുന്ന പ്രത്യേക പിന്തുണയും കേരളത്തിന്റെ ബിസിനസ്  സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തും. ഇത് സ്വകാര്യ മേഖലയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതിലും സാര്‍വത്രിക വികസനം സാധ്യമാക്കുന്നതിലും എംഎസ്എംഇ മേഖല വലിയ പങ്കാണ് വഹിക്കുന്നത്. സര്‍ക്കാരിന്റെ ഈ പുതിയ നീക്കങ്ങള്‍ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുമെന്നും, നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത കൂട്ടുമെന്നും വി.പി. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.”



Sharing is Caring