ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പര മാറ്റിവെച്ചു

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മാറ്റംവരുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. കൊറോണ വൈറസ് ബാധയുടെ പശ്‌ചാത്തലത്തില്‍ ആണ് ന്യൂസിലാന്‍ഡ് പരമ്ബര മാറ്റിവെച്ചത്.

2023 ലോകകപ്പിനുള്ള സൂപ്പര്‍ ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട് മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കാനാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നത്.

പുതിയ ഫിക്സ്ചറുകള്‍ പ്രകാരം ന്യൂസിലാന്‍ഡ് നെതര്‍ലന്‍ഡ്സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാവും ടി20 ലോകകപ്പിന് ശേഷം ആതിഥേയത്വം വഹിക്കുക. മാറ്റിവെച്ച പരമ്ബര ഓസ്ട്രേലിയയില്‍ നടക്കുന്ന 2022ലെ ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമാനം. നിലവില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *