ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡി വാഷ് ആയ ഗോദ്റെജ് മാജിക് ബോഡിവാഷ് പുറത്തിറക്കി

കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡിവാഷ് ആയ ഗോദ്റെജ് മാജിക് ബോഡിവാഷ് പുറത്തിറക്കി. സാഷെ പാക്കിന് വെറും 45 രൂപ എന്ന രീതിയില്‍ ഒരു സോപിന്‍റെ വിലയിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.

റെഡി ടു മിക്സ് ഫോര്‍മാറ്റിലുള്ള ഗോദ്റെജ് മാജിക് ബോഡിവാഷ് മറ്റ് ഉല്‍പന്നങ്ങളെ അപേക്ഷിച്ച് പാക്കിങിനായി 16 ശതമാനം മാത്രം പ്ലാസ്റ്റിക് ഉപയോഗിക്കുകയും നിര്‍മാണത്തിനായി 19 ശതമാനം മാത്രം വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന സവിശേഷതയുമായാണ് എത്തുന്നത്. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു പരിഹാരം ലഭ്യമാക്കുന്ന ഈ ഉല്‍പന്നത്തിന്‍റെ പ്രചാരണത്തിനായി അടുത്ത മൂന്നു വര്‍ഷങ്ങളില്‍ 100 കോടി രൂപ ചെലവഴിക്കാനുദ്ദേശിക്കുന്ന കമ്പനി ഷാരൂഖ് ഖാനെയാണ് ഗോദ്റെജ് മാജിക് ബോഡി വാഷിന്‍റെ ബ്രാന്‍ഡ് അമ്പാസിഡറായി നിയോഗിച്ചിരിക്കുന്നത്.

ജെല്‍ അധിഷ്ഠിതമായ ചെറിയ സാഷേകളായാതിനാല്‍ എളുപ്പം കൊണ്ടു പോകാനാവുന്നതു മൂലം 44 ശതമാനം കുറവു ഡീസല്‍ ഓരോ ട്രക്കിലും ഉപയോഗിക്കുകയും 44 ശതമാനം കുറവ് കാര്‍ബണ്‍ പുറന്തള്ളല്‍ നടത്തുകയും ചെയ്യുന്നു. 45 രൂപയുടെ സാഷെ പാക്കിന് പുറമേ സാഷേയും ബോട്ടിലും ഉള്‍പ്പെട്ട 65 രൂപയുടെ കോമ്പോ പാക്കും അവതരിപ്പിച്ചിട്ടുണ്ട്. ലാവണ്ടര്‍, ഹണി ജാസ്മിന്‍ എന്നീ രണ്ടു വാസനകളില്‍ ഇതു ലഭ്യമാണ്.

45 രൂപ എന്ന നിലയില്‍ സോപിന്‍റെ വിലയിലാണ് തങ്ങള്‍ ഗോദ്റെജ് മാജിക് ബോഡിവാഷ് അവതരിപ്പിക്കുന്നതെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഊര്‍ജ്ജ ഉപഭോഗവും കുറക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സാഷെ പാക്കില്‍ നിന്ന് 200 മില്ലീ ലിറ്റര്‍ ഗോദ്റെഡ് മാജിക് ബോഡി വാഷ് തയ്യാറാക്കാനാവും. ബോട്ടിലില്‍ വെള്ളം എടുത്ത് സാഷെ പാക്കിലുള്ള ജെല്‍ ഒഴിച്ച് ഒന്നു രണ്ടു മിനിറ്റ് കുലുക്കിയാണ് ഇതു തയ്യാറാക്കാനാവുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *