ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ അശ്വിന് കൊവിഡ്, ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉടന്‍ ചേരില്ലെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന്‍ ഉടന്‍ ചേരില്ല.

കൊവിഡിനെത്തുടര്‍ന്ന് ഈ മാസം 16ന് ലണ്ടനിലേക്ക് പോയ ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന് പോകാന്‍ കഴിഞ്ഞില്ല. നിലവില്‍ ക്വാറന്‍റീനിലുള്ള അശ്വിന്‍ കൊവിഡ് നെഗറ്റീവയശേഷമെ ഇംഗ്ലണ്ടിലെത്തു.ഈ മാസം 24ന് ആരംഭിക്കുന്ന ലെസസ്റ്റര്‍ഷെയറിനെതിരായ ചതുര്‍ദിന പരിശീലന മത്സരവും അശ്വിന് നഷ്ടമാവും.

കഴിഞ്ഞ വര്‍ഷം നടന്ന പരമ്ബരയില്‍ നാലു മത്സരങ്ങളിലും അശ്വിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ടീം മൂന്നോ നാലോ സംഘമായാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തിയത്.

അടുത്ത മാസം ഒന്നിന് ഏജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്ബ് അശ്വിന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *