ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ്; പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി കാണികള്‍

കാണ്‍പൂരില്‍ പുരോഗമിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിനിടെ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി കാണികള്‍. ഒന്നാംദിനം കളി തുടങ്ങി ആദ്യ മണിക്കൂറുകളിലാണ് കാണികളില്‍ ചിലര്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്.

‘പാകിസ്ഥാന്‍ മൂര്‍ദാബാദ്, ഇന്‍ക്വിലാബ് മൂര്‍ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളാണ് ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്. ഇക്കഴിഞ്ഞ ട20 ലോക കപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇതിനു ശേഷം പഴയ വൈരാഗ്യം ആരാധകരില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചെന്നാണ് കരുതേണ്ടത്.

കാണ്‍പൂര്‍ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ശുഭ്മാന്‍ ഗില്‍ (93 പന്തില്‍ 52), മായങ്ക് അഗര്‍വാള്‍ (28 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (88 പന്തില്‍ 26) എന്നിവരുടെ വിക്കറ്റികളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

49 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (35), അരങ്ങേറ്റ മത്സരം കളിക്കുന്ന ശ്രേയസ് അയ്യര്‍ (14) എന്നിവരാണ് ക്രീസില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *