കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെഷന്‍. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെ വിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

സിസിടിവി ദൃശ്യങ്ങള്‍, അപകട സ്ഥലത്ത് നടത്തിയ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ശൈലേഷിന് ആലപ്പുഴ ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണാട്ടുചിറയില്‍ മാധവന്‍ ആണ് മരിച്ചത്. 73 വയസായിരുന്നു. ഇയാളുടെ മകനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ വാഹനം ഓടിച്ചയാള്‍ക്കും പരിക്കേറ്റിരുന്നു.

ശരിയായ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ അശ്രദ്ധയോടെ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *