5ജി സേവനങ്ങള്‍ ഇന്ത്യയിൽ ഉടൻ എത്തുന്നു

അവസാനം കാത്തിരുന്ന 5ജി സേവനങ്ങള്‍ ഇതാ ഇന്ത്യയിലും ഉടന്‍ എത്തുന്നതായി സൂചനകള്‍ .റിലയന്‍സ് ജിയോ കൂടാതെ എയര്‍ടെല്‍ എന്നി കമ്ബനികളുടെ 5ജി സര്‍വീസുകള്‍ ആണ് ഉടന്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത് .ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഒക്റ്റോബര്‍ മാസ്സത്തില്‍ തന്നെ ഇന്ത്യയില്‍ എയര്‍ടെല്‍ കൂടാതെ ജിയോയുടെ 5ജി സര്‍വീസുകള്‍ എത്തുന്നത് .ഡല്‍ഹി ,മുംബൈ ,കൊല്‍ക്കത്ത കൂടാതെ ചെന്നൈ എന്നിങ്ങനെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ജിയോ 5ജി സര്‍വീസുകള്‍ ആദ്യം എത്തുക .

എന്നാല്‍ 2022 ന്റെ അവസാനത്തില്‍ എല്ലാവരും കാത്തിരിക്കുന്നതും അതിനു വേണ്ടി തന്നെയാണ് .4ജി സര്‍വീസുകളെക്കാള്‍ 10 ഇരട്ടി വേഗത്തില്‍ ആണ് 5ജി സര്‍വീസുകള്‍ ലഭിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .സെപ്റ്റംബര്‍ മാസത്തില്‍ ജിയോ ,വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ മുന്‍നിര കമ്ബനികളുടെ 5ജി സര്‍വീസുകള്‍ എത്തും എന്നാണ് കരുതുന്നത് .

എന്നാല്‍ നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ 5ജി സപ്പോര്‍ട്ട് ആകുമോ എന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതാണ് .എന്നാല്‍ അതിനു മുന്നോടിയായി അറിയേണ്ട ഒരു കാര്യം qualcomm snapdragon 778 മുതല്‍ snapdragon 888 വരെയുള്ള പ്രോസ്സസറുകളിലും കൂടാതെ mediatek dimensity 700 മുതല്‍ ഉള്ള ഫോണുകളില്‍ ആണ് 5ജി സപ്പോര്‍ട്ട് ആകുക .

നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ 5ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുമോ എന്ന് അറിയുന്നതിന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ സെറ്റിങ്സില്‍ sim and network ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക .അതില്‍ preferred network type എന്ന ഓപ്‌ഷന്‍ വഴി നിങ്ങള്‍ക്ക് ഏതൊക്കെ നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ആകും എന്ന് അറിയുവാന്‍ സാധിക്കുന്നതാണ് .

Spread the love

Leave a Reply

Your email address will not be published.