ദമ്ബതികളുടെ ക്രൂരപീഡനത്തിനിരയായ വീട്ടുജോലിക്കാരി ആശുപത്രിയില്‍.

ന്യൂഡല്‍ഹി: ദമ്ബതികളുടെ ക്രൂരപീഡനത്തിനിരയായ വീട്ടുജോലിക്കാരി ആശുപത്രിയില്‍. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

പശ്ചിമ ബംഗാളിലെ സില്ലിഗുരി സ്വദേശിനിയായ രജനിയാണ് (48) ക്രൂരമായ ശാരീരിക പീഡനത്തിനിരയായത്. പ്രതികള്‍ മുടി മുറിച്ചതായും രജനി പൊലീസിന് മൊഴി നല്‍കി. കേസിലെ പ്രതികളും ഡല്‍ഹി സ്വദേശികളുമായ അഭിനീതിനും ഭാര്യയ്ക്കുമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് രജനി ദമ്ബതികളുടെ വീട്ടില്‍ ജോലിക്കായി എത്തിയത്. 7000 രൂപയായിരുന്നു ഇവര്‍ക്ക് പ്രതിമാസ ശമ്ബളമായി നല്‍കിയിരുന്നത്. രജനിയ്ക്ക് സുഖമില്ലെന്നും വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച ദമ്ബതികള്‍ വിളിച്ചതായി രജനിയ്ക്ക് ജോലി തരപ്പെടുത്തിയ ഏജന്‍സിയുടെ ഉടമ പറഞ്ഞു. പ്രതികള്‍ രജനിയെ ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞെന്നും മൂത്രത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അനങ്ങാന്‍പ്പോലും പറ്റാത്ത അവസ്ഥയിലാണ് അവരെ കണ്ടതെന്നും ഉടമ പറഞ്ഞു. ദമ്ബതികള്‍ രജനിയെ ദേഹോപദ്രവും ഏല്‍പ്പിച്ചിരുന്നെന്നും ഉടമ വ്യക്തമാക്കി. ഇയാളാണ് രജനിയെ ആശുപത്രിയില്‍ എത്തിച്ചത്.

രജനിയെ ദിവസും ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ഛ മുറിയില്‍ നിന്നും വലിച്ചിറക്കി രജനിയുടെ മുടി മുറിച്ചുകളഞ്ഞു. അവരുടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നതായും ഉടമ വെളിപ്പെടുത്തി.

മേയ് 17ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി രജനിയുടെ മൊഴി രേഖപ്പെടുത്തുകയും സ്വമേധയാ മുറിവേല്‍പ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമായിരുന്നു. രജനിയ്ക്ക് തലയ്ക്ക് ക്ഷതമേല്‍ക്കുകയും മുഖം, കണ്ണ്, വയറ്, കാലുകള്‍ എന്നിവിടങ്ങളില്‍ മാരകമായി മുറിവേല്‍ക്കുകയും ചെയ്തതായി ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രജനിയ്ക്ക് മുന്‍പ് ഏജന്‍സി വഴി വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീയെ മോഷണത്തിന്റെ പേരില്‍ ദമ്ബതികള്‍ പുറത്താക്കിയിരുന്നു. മാത്രമല്ല ഭക്ഷണത്തില്‍ എലി വിഷം കലര്‍ത്തിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.

You may also like ....

Leave a Reply

Your email address will not be published.