അതിവേഗ റെയില്‍; സ്ഥലമേറ്റെടുക്കല്‍ വേഗത്തില്‍

ക​ണ്ണൂ​ര്‍: അ​തി​വേ​ഗ റെ​യി​ല്‍​പാ​ത​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ന്നു. സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല​യി​ല്‍ പ്ര​ത്യേ​കം ഓ​ഫി​സ്​ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ആ​രം​ഭി​ക്കും. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി ഓ​രോ ജി​ല്ല​യി​ലും ഓ​ഫി​സു​ക​ള്‍ തു​റ​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഓ​ഫി​സു​ക​ള്‍ ഇ​തി​ന​കം ആ​രം​ഭി​ച്ചു. ക​ണ്ണൂ​രി​ല്‍ ഓ​ഫി​സി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്ത​ല്‍ ന​ട​പ​ടി ന​ട​ക്കു​ന്നു​ണ്ട്. ഓ​ഫി​സ്​ കെ​ട്ടി​ടം ക​ണ്ടെ​ത്താ​ന്‍ ജി​ല്ല ക​ല​ക്​​ട​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി. സെ​മി ഹൈ​സ്​​പീ​ഡ് ​റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ നി​ര​വ​ധി​പേ​രാ​ണ്​ കു​ടി​യൊ​ഴു​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 15 മു​ത​ല്‍ 20 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ്​ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന പാ​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. അ​തി​വേ​ഗ​പാ​ത​ക്കൊ​പ്പം ജ​ല​പാ​ത​യും മൈ​സൂ​രു റെ​യി​ല്‍ പാ​ത​യും വ​രു​ന്ന​തോ​ടെ ആ​യി​ര​ങ്ങ​ളാ​ണ്​ കു​ടി​യൊ​ഴു​പ്പി​ക്ക​പ്പെ​ടു​ക. പൊ​തു​വേ സ്ഥ​ല​സൗ​ക​ര്യം കു​റ​ഞ്ഞ​തും ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ​തു​മാ​യ ​സം​സ്ഥാ​ന​ത്ത്​ ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കി​യു​ള്ള വി​ക​സ​നം അ​നാ​വ​ശ്യ​മാ​ണെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്.
ജി​ല്ല​യി​ലെ സ​ഞ്ചാ​ര​പ​ഥ​ത്തി​െന്‍റ അ​ന്തി​മ​രൂ​പ​രേ​ഖ​യി​ല്‍ ഏ​താ​ണ്ട്​ നി​ല​വി​ലെ പാ​ത​ക്ക്​ സ​മാ​ന്ത​ര​മാ​യാ​ണ്​ അ​തി​വേ​ഗ​പാ​ത​യും ക​ട​ന്നു​േ​പാ​കു​ന്ന​ത്. പാ​ത ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. എ​ട​ക്കാ​ട്​ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റെ​യി​ല്‍ പാ​ത​യും ദേ​ശീ​യ​പാ​ത​യും ത​മ്മി​ല്‍ ചു​രു​ങ്ങി​യ സ്ഥ​ലം മാ​ത്ര​മാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടി​യൊ​ഴു​പ്പി​ക്ക​ല്‍ ഭീ​ക​ര​മാ​കു​മെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്.നാ​ലി​ര​ട്ടി ന​ഷ്​​ട​പ​രി​ഹാ​രം വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പി​റ​ന്ന​മ​ണ്ണി​ല്‍​നി​ന്ന്​ കു​ടി​യൊ​ഴു​പ്പി​ക്ക​പ്പെ​ടു​ന്ന​തി​െന്‍റ ആ​ശ​ങ്ക​യി​ലാ​ണ്​ നാ​ട്ടു​കാ​ര്‍.11 ജി​ല്ല​ക​ളി​ലാ​യി 1226 ഹെ​ക്​​ട​ര്‍ ഭൂ​മി​യാ​ണ്​ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. സം​സ്ഥാ​ന​ത്ത്​ 529.45 കി.​മീ ദൂ​ര​ത്തി​ലാ​ണ്​ പാ​ത ക​ട​ന്നു​പോ​വു​ക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *