മുന്‍നിര ഇന്ത്യന്‍, ബഹുരാഷ്ട്ര എഫ്എംസിജി കമ്പനികള്‍ക്ക് വിറ്റാമിന്‍, മിനറല്‍ പ്രീമിക്സുകള്‍ വിതരണം ചെയ്യുന്ന, ഗവേഷണാധിഷ്ഠിമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ കമ്പനിയായ ഹെക്സഗണ്‍ ന്യൂട്രീഷന്‍ ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ജൂണ്‍ 5 മുതല്‍ 9 വരെ നടക്കും.
നിലവിലുള്ള ഓഹരിയുടമകളുടെ 138.87 കോടി മൂല്യംവരുന്ന 30,859,704 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 42 മുതല്‍ 45 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 333 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 333 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ക്യുമുലേറ്റീവ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, കാറ്റലിസ്റ്റ് ക്യാപിറ്റല്‍ പാര്‍ട്ണേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.