ഒമാനില്‍ കനത്ത മഴ; ഒരു കുട്ടിയടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

ശക്തമായ കാറ്റിലും മഴയിലും ഒമാനില്‍ ഒരു കുട്ടിയടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

മരങ്ങള്‍ കടപുഴകി വീണു. ചില റോഡുകളില്‍ ഗതാഗതം താറുമാറായി. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിസ്‌വ വിലായത്തിലെ കുന്നുകളില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്.

ഇബ്രി വിലായത്തിലെ വാദി അല്‍ ഹജര്‍ ഡാമില്‍ 20കാരനും മുങ്ങിമരിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സണ്ടം ഗവര്‍ണറേറ്റിലെ മദ്ഹ വിലായത്തില്‍ വീടുകളില്‍ കുടുങ്ങിയവരെ റോയല്‍ എയര്‍ഫോഴ്സും പൊലീസ് ഏവിയേഷന്‍ ഡിവിഷനും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്. ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മദ്ഹ, നിയാമത് മലയോരമേഖലകളില്‍ കുടുങ്ങിയ 200 പേരെയും ഷിനാസില്‍ വെള്ളത്തില്‍ മുങ്ങിയ വാഹനത്തില്‍ കുടുങ്ങിയ 2 പേരെയും രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. സുഹാര്‍, ബര്‍ഖ, സഹം, സുവൈഖ്, ഷിനാസ്, ജബല്‍ അഖ്ദര്‍, മബേല, ഖുറിയാത്ത്, ലിവ, ഇബ്രി, ഖാബുറ, നഖല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മേഘാവൃതമായ അന്തരീക്ഷമാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *