കേരള ഡെന്റൽ ഡീലേഴ്‌സ് അസോസിയേഷൻ (KEDDA) സംഘടിപ്പിക്കുന്ന KEDDA EXPO 2026, 16-ാം എഡിഷൻ, 2026 ഓഗസ്റ്റ് 1, 2 (ശനി, ഞായർ) തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്റർ, കോഴിക്കോട് വെച്ച് നടക്കും.
ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 11.00 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള സർക്കാർ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് കേരള ഡെന്റൽ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഷൈജലും, സെക്രട്ടറി സഞ്ജീവ് മേനോനും, വൈസ് പ്രസിഡൻ്റ് ബജീൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ പി.എ മുഹമ്മദ് റിയാസ് എം.എൽ.എ, കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കേരള സ്റ്റേറ്റ് പ്രസിഡന്റ് പ്രൊഫ്. ഡോ. ഈപ്പൻ തോമസ്, IDA കേരള സ്റ്റേറ്റ് ബ്രാഞ്ച് സെക്രട്ടറി ഡോ. സിദ്ധാർത്ഥ്, IDA കേരള സ്റ്റേറ്റ് പ്രസിഡന്റ്-ഇലക്ട് ഡോ. ജിനു മാത്യു വൈദ്യൻ, കേരള ഡെന്റൽ ലാബ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, കൂടാതെ ഡെന്റൽ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ പ്രമുഖ ഡെന്റൽ ട്രേഡ് എക്സ്പോ
240-ലധികം സ്റ്റാളുകൾ ഉൾക്കൊള്ളുന്ന KEDDA EXPO 2026-ൽ ഡെന്റൽ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും, ഡിജിറ്റൽ ഡെന്റിസ്ട്രി, CAD/CAM സംവിധാനങ്ങൾ, ഡെന്റൽ ഇംപ്ലാന്റുകൾ, ലാബ് ഉപകരണങ്ങൾ, ഇൻഫെക്ഷൻ കൺട്രോൾ സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഡെന്റൽ സൊല്യൂഷനുകൾ, അത്യാധുനിക ഡെന്റൽ ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
6000-ത്തിലധികം ഡെന്റൽ പ്രൊഫഷണലുകൾ എക്സ്പോ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദന്തഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, ഡെന്റൽ കോളേജുകളിലെ അധ്യാപകരും വിദ്യാർത്ഥികളും, ഡെന്റൽ ലാബ് ഉടമകളും ടെക്നീഷ്യൻമാരും, നിർമ്മാതാക്കളും, ഇറക്കുമതിക്കാരും, ഡീലർമാരും, വിതരണക്കാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എക്സ്പോയിൽ പങ്കെടുക്കും.
ഡെന്റൽ മേഖലയിലെ പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും, ബിസിനസ് സാധ്യതകൾ വികസിപ്പിക്കാനും, പുതിയ സാങ്കേതികവിദ്യകൾ നേരിട്ട് അനുഭവിക്കാനും, ദേശീയ-അന്തർദേശീയ കമ്പനികളുമായി ബന്ധം സ്ഥാപിക്കാനും KEDDA EXPO 2026 മികച്ച വേദിയാകും.
എക്സ്പോ സമയം
ഓഗസ്റ്റ് 1 (ശനിയാഴ്ച): രാവിലെ 10.00 മുതൽ വൈകിട്ട് 7.00 വരെ
ഓഗസ്റ്റ് 2 (ഞായറാഴ്ച): രാവിലെ 9.00 മുതൽ വൈകിട്ട് 7.00 വരെ
സൗജന്യ രജിസ്ട്രേഷൻ
ഡെന്റൽ പ്രൊഫഷണലുകൾക്ക് KEDDA EXPO 2026 സന്ദർശിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.













