പി.സി ചാക്കോ പറഞ്ഞത് താന്‍ തള്ളുന്നുമില്ല കൊള്ളുന്നുമില്ല കെ.വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പ്രചാരണം സംബന്ധിച്ച് പി.സി.ചാക്കോയുടെ പ്രസ്താവനയെ തള്ളുന്നുമില്ല കൊള്ളുന്നുമില്ലെന്ന് കെ വി തോമസ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതേ തുടര്‍ന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.

പി.സി.ചാക്കോ ഏതു സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഇത്തരം കാര്യങ്ങളില്‍ അവസാന തീരുമാനം എടുക്കുന്നത് താനാണെന്നും പറയേണ്ട കാര്യം കൃത്യസമയത്ത് പറയുമെന്നും കെ വി തോമസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *