ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ; 80ലക്ഷം രൂപ കരാറില്‍ ഒത്തുതീര്‍പ്പാക്കി

ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീര്‍പ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നല്‍കിയെന്നാണ് ഒത്തുതീര്‍പ്പ് കരാറില്‍ പറയുന്നത്. നിയമ നടപടികള്‍ മതിയാക്കാന്‍ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.

കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വരും മുന്‍പെയാണ് കേസ് ഒത്ത് തീര്‍പ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്രകാലം നീട്ടിയത്. 80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നല്‍കിയെന്നാണ് കരാര്‍ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് കരാറില്‍ ഒന്നും പറയുന്നുമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *