ജി എസ് ടി നിരക്ക് വര്‍ധന സംസ്ഥാനത്ത് നടപ്പാക്കില്ല; കേന്ദ്രം നടപടി പിന്‍വലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം ജി എസ് ടി വര്‍ധന സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. വായ്പാ പരിധിക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണം. അവശ്യ വസ്തുക്കളുടെ നികുതി കൂട്ടരുത്. ജി എസ് ടി നിരക്ക് വര്‍ധന പിന്‍വലിക്കണം. ഈ ആവശ്യമുന്നയിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങള്‍ക്കല്ല, ആഡംബര വസ്തുക്കള്‍ക്കാണ് നികുതി വര്‍ധിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വ്യവസായ മേഖല ഗണ്യമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പല നിക്ഷേപ വാഗ്ദാനങ്ങളും ലഭിക്കുന്നുണ്ട്. ഉത്തരവാദിത്ത നിക്ഷേപമാണ് സര്‍ക്കാര്‍ നയം. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമാണ്. ഇതിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ദുബൈ എക്‌സ്‌പോയില്‍ പങ്കെടുത്തതു വഴിയും നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. വ്യവസായ പുരോഗതിയില്‍ ചിലര്‍ക്കുള്ള ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *