ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ താരവുമായ ഗോപിക അനിലും വിവാഹിതരായി. കഴിഞ്ഞ ഒരാഴ്ചയായി പ്രീ വെഡ്ഡിംഗ് ഇവന്റുകളുമായി തിരക്കിലായിരുന്നു ഇരുവരും.ഇന്നലെ രാവിലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 22 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നത്.ടെലിവിഷൻ അവതാരകനായും തെലുങ്ക് സിനിമകളിലും സജീവമാണ് ജി. പി എന്ന ഗോവിന്ദ് പത്മസൂര്യ. അതേസമയം ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായെത്തിയ ഗോപിക അനിൽ ടെലിവിഷൻ സീരിയലിലൂടെ സുപരിചിതയാണ്. കൂടാതെ ആയുർവേദ ഡോക്ടർ കൂടിയാണ് താരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *