തിരുവനന്തപുരത്ത് വീടിന് നേരെ ഗുണ്ടാ ആക്രമണം; ബോംബേറ്

തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. സിപിഐഎം നേതാവിന്റെ വീട് അടിച്ച് തകർത്തു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് മൂന്നംഗ സംഘം അടിച്ച് തകർത്തത്.

വീട്ടിലേക്ക് നാടൻ ബോംബുകൾ വലിച്ചെറിഞ്ഞു കൂടാതെ ഗേറ്റുകളും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ച നിലയിലാണ്. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.

തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും രക്ഷപെട്ടത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *