സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ എണ്‍പതാം ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ എണ്‍പതാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. പ്രത്യേക ആനിമേറ്റഡ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ഹോക്കിങ്ങിന്റെ ജീവിതവും ശാസ്ത്ര സംഭാവനകളും വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം തന്നെയാണ് ഗൂഗിള്‍ ഉപയോഗിച്ചിരിക്കുന്നത്.

സൈദ്ധാന്തിക ഭൗതികമായിരുന്നു അദ്ദേഹത്തിന്റെ മേഖല. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഹോക്കിങ്ങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ഫ്രാങ്ക്, ഇസൊബെല്‍ ഹോക്കിങ്ങ് എന്നിവരുടെ മകനായി 1942 ജനുവരി 8നായിരുന്നു ഹോക്കിങ്ങ് ജനിച്ചത്. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം എന്ന ശാസ്ത്രഗ്രന്ഥം ഏറെ പ്രശസ്തമാണ്. നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു ഹോക്കിങ്ങ് . 2018 മാര്‍ച്ച് 14 ന് 76-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *