ജ്വല്ലറി നിക്ഷേപ തട്ടിപ്പ്​ കേസ്​: പൊലീസ്​ കസ്​റ്റഡിയിലുള്ള ഉടമകളെ ഇന്ന്​ കോടതിയില്‍ ഹാജരാക്കും

കു​റ്റ്യാ​ടി: ഗോ​ള്‍​ഡ്​​പാ​ല​സ്​ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്​ കേ​സി​ല്‍ പൊ​ലീ​സ് ​ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട ഉ​ട​മ​ക​ളാ​യ കെ.​പി.​ഹ​മീ​ദ്, എം.​ടി.​മു​ഹ​മ്മ​ദ്​ എ​ന്നി​വ​രെ വെ​ള്ളി​യാ​ഴ്​​ച േകാ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.
ക​ഴി​ഞ്ഞ എ​ട്ടി​ന്​ ഖ​ത്ത​റി​ല്‍​നി​ന്ന്​ വ​രു​ന്ന വ​ഴി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ഇ​രു​വ​രും അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​രു​വ​രെ​യൂം 10ന്​ ​കു​റ്റ്യാ​ടി സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച്‌​ അ​ന്നു​ത​ന്നെ നാ​ദാ​പു​രം ഒ​ന്നാം​​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

റി​മാ​ന്‍​ഡ്​​ ചെ​യ്യാ​തെ ര​ണ്ടാ​ളെ​യും ഏ​ഴു ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍ വി​ടു​ക​യാ​ണു​ണ്ടാ​യ​ത്. കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്​​ച തീ​രു​ന്ന​തി​നാ​ലാ​ണ്​ തി​രി​ച്ചേ​ല്‍​പി​ക്കു​ന്ന​ത്. ഇ​തി​ന​കം ഇ​വ​രെ സ്വ​ന്തം വീ​ടു​ക​ളി​ലും മ​റ്റും എ​ത്തി​ച്ച്‌​ തെ​ളി​വെ​ടു​ത്തി​രു​ന്നു.

മാ​നേ​ജി​ങ്​ പാ​ര്‍​ട്ട്​​​ണ​ര്‍ വി.​പി.​സ​ബീ​ര്‍ ക​ഴി​ഞ്ഞ മാ​സം 29ന്​ ​പൊ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. സ​ബീ​റി​നെ പൊ​ലീ​സ്​​ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി ഏ​ഴു​ദി​വ​സം ചോ​ദ്യം​ചെ​യ്യു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​നി പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ഹ​മീ​ദ്​ ചെ​റി​യ​കു​മ്ബ​ളം, സ​ബീ​ല്‍ കു​ള​ങ്ങ​ര​ത്താ​ഴ എ​ന്നീ ര​ണ്ട്​ പാ​ര്‍​ട്ട്​​​ണ​ര്‍​മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ണ്ട്. അ​വ​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *