സ്വർണ വിലയിൽ ഇന്നും വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടായത് 720 രൂപയുടെ വർധനവാണ്.

38,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 15 രൂപ ഉയർന്ന് 4790ൽ എത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *