പരിസ്ഥിതി ദിനത്തില്‍ സുസ്ഥിര ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ഗോദ്റെജ് ഇന്റീരിയോ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, ആഗോള പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഊര്‍ജ കാര്യക്ഷമത, ജല സംരക്ഷണം, കാര്‍ബണ്‍ ന്യൂട്രാലിറ്റി, പുനരുപയോഗ ഊര്‍ജ പങ്കാളിത്തം എന്നിവയിലെ സുസ്ഥിര ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചതായി ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് അറിയിച്ചു. ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ഋജ100 പ്രതിബദ്ധതയുടെ ഭാഗമായി 2030ഓടെ ഗോദ്റെജ് ഇന്റീരിയോയുടെ ഊര്‍ജ ഉല്‍പാദനക്ഷമത ഇരട്ടിയാക്കും.

സുസ്ഥിര ലക്ഷ്യങ്ങളുടെ ഭാഗമായി, ഗുഡ് ആന്‍ഡ് ഗ്രീന്‍ ഉത്പന്നങ്ങളും സേവനങ്ങളും അടങ്ങുന്ന വിഭാഗത്തില്‍ നിന്ന് വരുമാനത്തിന്റെ മൂന്നിലൊന്ന് നേടാനാണ് ഗോദ്റെജ് ഇന്റീരിയോ ലക്ഷ്യമിടുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 22 ഉത്പന്നങ്ങള്‍ ഗുഡ് ആന്‍ഡ് ഗ്രീന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഈ വിഭാഗത്തിലെ ആകെ എണ്ണം 120 ആയി.2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 130 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഗോദ്റെജ് ഇന്റീരിയോ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഗുഡ് ആന്‍ഡ് ഗ്രീന്‍ ഉത്പന്നങ്ങളില്‍ നിന്ന് 45% വരുമാന വിഹിതം നേടിയിട്ടുണ്ട്. 2031 വരെ ഈ ലക്ഷ്യം തുടരാനാണ് പദ്ധതി.

സുസ്ഥിര ഉല്‍പാദന സംരംഭങ്ങളുടെ ഭാഗമായി ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിന്, ഗോദ്റെജ് ഇന്റീരിയോ എല്ലാ ഉല്‍പാദന പ്ലാന്റുകളിലും വിവിധ സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം ഊര്‍ജ ഉപഭോഗം 49.5 ശതമാനമായും ജല ഉപഭോഗം 43 ശതമാനമായും കുറയ്ക്കാനായി. 23 ശതമാനമായിരുന്നു കമ്പനിയുടെ പുനരുപയോഗ ഊര്‍ജ പങ്കാളിത്തം. ഇതിന് പുറമെ, 40,440 കിലോ ലിറ്റര്‍ വെള്ളം പുനചംക്രമണം നടത്തുകയും പുനരുപയോഗിക്കുകയും ചെയ്തു. ഇത് ഇന്റീരിയോയുടെ നിര്‍മാണ പ്ലാന്റുകളിലുടനീളമുള്ള മൊത്തം ശുദ്ധജല ഉപയോഗത്തിന്റെ 31 ശതമാനം വരും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ 60 ദശലക്ഷം രൂപ നിക്ഷേപിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഋജ100 പോലുള്ള ആഗോള സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന്, സുസ്ഥിരത ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ച ഗോദ്റെജ് ഇന്റീരിയോ സി.ഒ.ഒ അനില്‍ സെയ്ന്‍ മാത്തൂര്‍ പറഞ്ഞു. ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ഗുഡ് ആന്‍ഡ് ഗ്രീന്‍ സംരംഭവുമായി യോജിച്ചാണ് ഗോദ്റെജ് ഇന്റീരിയോയുടെ സസ്റ്റയിനബിലിറ്റി സ്ട്രാറ്റജി. ഇവ രണ്ടും സംയോജിപ്പിക്കുന്നത് തൊഴില്‍, ഊര്‍ജ കാര്യക്ഷമത, സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥയുടെ ഉന്നമനം, കമ്മ്യൂണിറ്റി വികസനം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ഞങ്ങളുടെ യാത്രയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *