യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി

സിനിമകളിലൂടെയോ ചിത്രങ്ങളിലൂടെയൊ,യാത്രവിവരണങ്ങളില്‍ക്കൂടിപ്പോലും അധികം ശ്രദ്ധയാകര്‍ഷിക്കാത്ത യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായാണ് ജര്‍മ്മനി പലപ്പോഴും വിലയിരുത്തപ്പെടുന്നത്.ഇന്ത്യയില്‍ നിന്നുള്ള സ‍‌ഞ്ചാരികളില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ജര്‍മ്മനി കാഴ്ചവയ്ക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള യൂറോപ്യന്‍ സ‌‍ഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ നയനമനോഹരമായ കാഴ്ചകളും പൗരാണികതയും ഒരുപോലെ ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച്‌ ജര്‍മ്മനി ഏറ്റും മികച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ്.

യാത്ര ചെയ്യുവാന്‍ പറ്റിയ ഇടം

വളരെ മനോഹരമാ, പ്രകൃതിയോട് ചേര്‍ന്നുകിടക്കുന്ന കാഴ്ചകളാണ് ജര്‍മ്മനിയുടെ പ്രത്യേകത. മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളുമായി തുലനം ചെയ്യുമ്ബോള്‍ അത്രയൊന്നും എടുത്തുപറയുവാനില്ലെന്നു തോന്നിയാല്‍ പോലും കാടും നദികളും മലകളും താഴ്വാരങ്ങളുമെല്ലാമായി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പമോ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പമോ ചിലവഴിക്കുവാന്‍ വേണ്ടതെല്ലാം ജര്‍മ്മനി നല്കുന്നു.

വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ സഞ്ചാരികള്‍

വര്‍ഷംചെല്ലും തോറും ഇന്ത്യയില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജര്‍മ്മന്‍ നാഷണല്‍ ടൂറിസ്റ്റ് ഓഫീസിന്റെ ഏറ്റവും പുതിയ യാത്രാ പ്രവണത വിശകലനം അനുസരിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള ബിസിനസ്സില്‍ 214% വര്‍ദ്ധനവ് കണക്കാക്കുന്നു. ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി യൂറോപ്പിലെ ഏറ്റവും മികച്ച യാത്രാ കേന്ദ്രങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി ഏറെ മുന്നേറി നില്‍ക്കുകയാണ്. ഭാവിയിലും ഏറെ ഇന്ത്യന്‍ സഞ്ചാരികള്‍ രാജ്യത്തേയ്ക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വിവിധ സൂചികകള്‍ അനുസരിച്ച്‌ ജര്‍മ്മനി തുടര്‍ച്ചയായി അഞ്ചാം തവണയും നേഷന്‍ ബ്രാന്‍ഡ് സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തി.55% ഇന്ത്യന്‍ വിനോദസഞ്ചാരികളും ജര്‍മ്മനി സന്ദര്‍ശിക്കുന്നത് വിനോദ യാത്രകള്‍ക്കായാണ് എന്നതാണ് ഇതിലെ ഏറ്റവും കൗതുകകരമായ വസ്തുത.

കൊവിഡിനു ശേഷം സഞ്ചാരികള്‍ യാത്രയില്‍ ഏറ്റവും പ്രാധാന്യം നല്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്കും ഇടങ്ങള്‍ക്കുമാണ്. അതുകൊണ്ടുതന്നെ ജര്‍മ്മനിയുടെ സാംസ്കാരിക കേന്ദ്രങ്ങള്‍, വാസ്തുവിദ്യ, പര്യവേക്ഷണം ചെയ്യപ്പെടാത്ത ബീച്ചുകള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ഏതു തരത്തില്‍ നോക്കിയാലും വളരെ മികച്ച യാത്രാനുഭവങ്ങളാണ് ജര്‍മ്മനി നല്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ല സന്ദര്‍ശകരുടെ വരവ് തിരിച്ചറിഞ്ഞ ജര്‍മ്മന്‍ ടൂറിസം അവര്‍ക്കായി ജര്‍മന്‍ സംസ്കാരത്തെ ഏറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കുന്നതിനും അറിയുന്നതിനുമായുള്ള ഒരു ക്യാംമ്ബയിനും ആരംഭിച്ചിട്ടുണ്ട്. German.Local.Culture & Embrace German എന്ന പേരിലാണിതുള്ളത്. തലമുറകളുടെയും പാരമ്ബര്യങ്ങളുടെയും വ്യത്യസ്ത സാംസ്കാരിക സ്വാധീനങ്ങളുടെയും സഹവര്‍ത്തിത്വത്തെ സഞ്ചാരികള്‍ക്കിടയിലെത്തിക്കുവാനാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.

പ്രാദേശികവും സുസ്ഥിരവുമായ ടൂറിസത്തിന്

സാംസ്കാരിക തല്പരരായ യാത്രക്കാര്‍, കുടുംബങ്ങള്‍, സജീവമായ വിനോദ സഞ്ചാരികള്‍ എന്നിങ്ങനെ ഇന്ത്യയില്‍ നിന്നുള്ല വ്യത്യസ്തതരം സഞ്ചാരികളുടെ യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ജര്‍മ്മനി അതിവേഗം വളരുകയാണ്. പ്രാദേശികവും സുസ്ഥിരവുമായ ടൂറിസം സാധ്യതകളൈണ് സന്ദര്‍ശകരിലെത്തിക്കുവാന്‍ രാജ്യം ആഗ്രഹിക്കുന്നത്.

186,000 മൈല്‍ ഹൈക്കിംഗ് റൂട്ട്, 130-ലധികം പ്രകൃതി പാര്‍ക്കുകള്‍, യുനെസ്കോ ബയോസ്ഫിയര്‍ റിസര്‍വ്, 13 വൈന്‍ മേഖലകള്‍, 47,000 മൈല്‍ സൈക്ലിംഗ് റൂട്ടുകള്‍, 1300-ലധികം സുസ്ഥിര സ്ഥാപനങ്ങള്‍ എന്നിവയും സ്പാ പട്ടണമായ പോട്‌സ്‌ഡാമിലെ സാന്‍സോസി കൊട്ടാരത്തിന് കുറുകെ ഓടുന്ന 66 ലേക്‌സ് ട്രയല്‍ ഹൈക്ക്, മണല്‍ നിറഞ്ഞ ബീച്ചുകളും ഉപ്പ് ചതുപ്പുനിലങ്ങളും ഉള്ള അതിശയകരമായ കാര്‍ രഹിത ദ്വീപായ ഹിഡന്‍സീയില്‍ കാണപ്പെടുന്ന അവിശ്വസനീയമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിങ്ങനെയുമായി സാധ്യതകളുടെ വലിയ വാതിലാണ് രാജ്യം തുറക്കുന്നത്.

ഇന്ത്യന്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്കാരുടെ യൂറോപ്യന്‍ യാത്രകളില്‍ 9% ജര്‍മ്മനിയാണ്. 55% ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വിനോദത്തിനായി ജര്‍മ്മനി സന്ദര്‍ശിക്കുമ്ബോള്‍ 38% ബിസിനസ്സിനായി യാത്ര ചെയ്യുന്നു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ജര്‍മ്മനി ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ കേന്ദ്രമായി ഉയര്‍ന്നുവന്നിരിക്കുന്നു എന്നാണ്. ജര്‍മ്മനി സന്ദര്‍ശിക്കുമ്ബോള്‍ ആളുകള്‍ക്ക് യാത്രാസൗകര്യം കണ്ടെത്തി.
കൊവിഡ്-19 ആവശ്യകതകളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ഈ ഉത്സവ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെയും നെഗറ്റീവ് ടെസ്റ്റിന്റെ ആവശ്യമില്ലാതെയും എല്ലാ യാത്രക്കാര്‍ക്കും ഇപ്പോള്‍ സന്ദര്‍ശിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *