കത്വയിൽ സഹപ്രവർത്തകൻ നടത്തിയ വെടിവയ്പ്പിൽ നാല് സിഐഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു


kathwa

ജമ്മു കശ്മീരിലെ കത്വയിൽ സഹപ്രവർത്തകൻ നടത്തിയ വെടിവയ്പ്പിൽ നാല് സിഐഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. വെടിയുതിർത്ത സിഐഎസ്എഫ് ജവാനെ പിടികൂടി. ജലവൈദ്യുത പദ്ധതിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജവാന്മാർക്കിടയിലാണ് സംഭവം. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. 2009 ബാച്ചിലെ ഹെഡ് കോൺസ്റ്റബിളാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ജവാന്മാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സിഐഎസ്എഫിന്റെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്.




Sharing is Caring