2 മാസമായി ക്ഷേമ പെൻഷൻ ലഭിക്കാതെ നാലര ലക്ഷം പേർ

മാസ്റ്ററിംഗിന് സർക്കാർ കാലാവധി നീട്ടി നൽകാത്തത് കാരണം 2 മാസമായി ക്ഷേമ പെൻഷൻ ലഭിക്കാതെ നാലര ലക്ഷം പേർ. വീണ്ടും സമയം അനുവദിക്കുന്നതിനൊപ്പം ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് സേവന പോർട്ടലിൽ ലഭ്യമാക്കണമെന്നും പെൻഷൻകാർ ആവശ്യപ്പെടുന്നു.മന്ത്രിക്ക് മുന്നിൽ ഫയൽ എത്തിയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം തൽക്കാലം തീരുമാനം എടുക്കേണ്ടെന്നാണു സർക്കാർ നിലപാട്. 2019 ഡിസംബർ വരെ പെൻഷൻ വാങ്ങിയവർക്കു തുടർന്നും ലഭിക്കുന്നതിനായി മസ്റ്റർ ചെയ്യാനും ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനും 2020 ഫെബ്രുവരി 15 വരെ ആദ്യം സമയം അനുവദിച്ചിരുന്നു. പിന്നീട് 2020 ജൂൺ 29 മുതൽ ജൂലൈ 15 വരെ സമയം നീട്ടി നൽകി.

ഇതിനു പുറമേ ജൂലൈ 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും സമയം അനുവദിച്ചു. എന്നിട്ടും മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് 2020 ഓഗസ്റ്റ് 10 മുതൽ 16 വരെയും ഒക്ടോബർ 1 മുതൽ 15 വരെയും അവസരം നൽകിയിരുന്നു. എന്നിട്ടും പൂ ർത്തിയാക്കാത്തവരാണു പട്ടികയ്ക്കു പുറത്തായത്. അതേസമയം കൊവിഡ് സാഹചര്യമാണ് മസ്റ്റർ ചെയ്യുന്നതിനു തടസമായതെന്നു പെൻഷൻകാർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *