ഇന്ത്യന്‍ താരങ്ങള്‍ക്കു പിന്തുണയുമായി പാക് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍

ടി20 ലോക കപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കു പിന്തുണയുമായി പാക് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ഇന്ത്യ മികച്ച ടീമാണെന്നു തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ഇത് മോശം സമയവുമായി മാത്രം കണ്ടാല്‍ മതിയെന്നും താരം പറഞ്ഞു.

‘ഇന്ത്യ മികച്ച ടീമാണെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഇത് നല്ല സമയവും മോശം സമയവുമായി മാത്രം കണ്ടാല്‍ മതി. പക്ഷെ കളിക്കാരെയും അവരുടെ കുടുംബത്തെയും അധിക്ഷേപിക്കുന്നത് വലിയ നാണക്കേടാണ്. ഏറ്റവും അവസാനമായി നോക്കിയാല്‍ ഇതു വെറുമൊരു ക്രിക്കറ്റ് മല്‍സരം മാത്രമാണെന്നത് മറക്കാന്‍ പാടില്ല’ മുഹമ്മദ് ആമിര്‍ ട്വീറ്റ് ചെയ്തു.

ടി20 ലോക കപ്പില്‍ ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യയുടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്. ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ, ഇന്നലെ നടന്ന നിര്‍ണായക മത്സരത്തിലും ന്യൂസിലന്റിനോടും എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. നിലവില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ സെമി സാദ്ധ്യത അവശേഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *