മുൻ മാധ്യമ പ്രവർത്തകൻ ബേബി പെരുമാലില്‍ (ജോസഫ്) അന്തരിച്ചു

കോഴിക്കോട് : മണശ്ശേരിയില്‍  കാറിടിച്ച് മുൻ മാധ്യമ പ്രവർത്തകൻ   തിരുവമ്പാടി സ്വദേശി ബേബി പെരുമാലില്‍ (ജോസഫ്) മരിച്ചു. . കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ താലൂക്ക് പ്രസിഡന്റ്, ദീപിക തിരവമ്പാടി ലേഖകന്‍ എന്നീ നിലകളിലും,   കത്തോലിക കോണ്‍ഗ്രസ് നേതാവ്, കത്തോലിക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി, താമരശ്ശേരി രൂപതാ മുന്‍ പ്രസിഡന്റ എന്നീ നിലകളിലും   പ്രവര്‍ത്തിച്ചിരുന്നു. 

ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു  മരണം.  എറണാകുളത്ത് നിന്നും കോഴിക്കോട്ടെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഇടിച്ച് വീഴ്തുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഏറെ നേരം രക്തം വാര്‍ന്നതാണ് മരണത്തിന് കാരണം. റോഡിലുണ്ടായിരുന്നവര്‍ ഇതുവഴി വന്ന ബസ്സിന് കൈ കാണിച്ച് നിര്‍ത്തുകയും ഇവര്‍ മണാശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവൻ  രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: സാലി
മക്കൾ: സോണിയ,ഡാനിയ, ജൂലിയ , മരുമക്കൾ :ലിജിൽ, സുബിൻ .സംസ്കാരം ബുധനാഴ്ച (ഓഗസ്റ്റ് 3).
കേരള പത്ര പ്രവർത്തക അസോസിയേഷൻ ആദരാഞ്ജലി അർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *