സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ എതിര്‍ ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് കളിക്കളത്തില്‍ വീണ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. 30 വയസുകാരനായ സ്പാനിഷ് ഫുട്‌ബോള്‍ താരം ജിസ്യൂസ് ഡി മിഗ്വേല്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ടെനറിഫെയുടെ ഫോര്‍വേഡ് താരമാണ് ജിസ്യൂസ് ഡി മിഗ്വേല്‍. എഫ്‌സി അന്‍ഡോറയ്ക്കെതിരായ മത്സരത്തിനിടെ ഗോള്‍കീപ്പര്‍ ജിസ്യൂസ് ഒവോനോയുമായി കൂട്ടിയിടിച്ചാണ് താരം കളിക്കളത്തില്‍ കുഴഞ്ഞു വീണത്, ബോക്‌സിന് പുറത്തുവന്ന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗോള്‍കൂപ്പര്‍ ഒവോനോയുടെ കാല്‍മുട്ട് ഡി മിഗ്വേലിന്റെ നെഞ്ചിലാണ് ഇടിച്ചത്.
വോഗത്തില്‍ പാഞ്ഞെത്തി ഉയര്‍ന്ന് ചാടിയ ഓവോനോയുടെ കാല്‍മുട്ട് അതിശക്തമായാണ് മിഗ്വേലിന്റെ നെഞ്ചില്‍ പതിച്ചത്. കൂട്ടിയിടിയുണ്ടായതിന് പിന്നാലെ മിഗ്വേല്‍ മൈതാനത്ത് കുഴഞ്ഞുവീണു.സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ മല്‍സരത്തില്‍ എഫ്‌സി അന്‍ഡോറയ്ക്കെതിരായ ടെനറിഫെയുടെ മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്‍ജറി ടൈമിന്റെ ഏഴാം മിനിറ്റില്‍ അന്‍ഡോറെയുടെ ഗോള്‍കീപ്പര്‍ ജിസ്യൂസ് ഒവോനോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോക്‌സിന് പുറത്തുവന്ന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒവോനോയുടെ കാല്‍മുട്ട് ഡി മിഗ്വേലിന്റെ നെഞ്ചിലാണ് ഇടിച്ചത്. കൂട്ടിയിടിയുണ്ടായതിന് പിന്നാലെ മിഗ്വേല്‍ മൈതാനത്ത് കുഴഞ്ഞുവീണു.

മെഡിക്കല്‍ സംഘം ഉടന്‍ അടിയന്തര ചികിത്സ നല്‍കുകയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണം. സ്പാനിഷ് ഫുട്‌ബോളില്‍ കറുത്ത അധ്യായമായി മാറി മിഗ്വേലിന്റെ വിയോഗം. 1 വയസു മാത്രം പ്രായമുള്ള മകളേയും പാര്‍ട്ണര്‍ മരിയയേയും തനിച്ചാക്കിയാണ് മിഗ്വേലിന്റെ കളിക്കളത്തിലെ മടക്കം.ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും എംബാപ്പെയുമെല്ലാം മിഗ്വേലിന്റെ മരണത്തില്‍ അഗാധമായ ദുംഖം രേഖപ്പെടുത്തി. പറയാന്‍ വാക്കുകളില്ലെന്നാണ് മെസിയും എംബാപ്പെയുമെല്ലാം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചത്












