സെല്‍ഫി എടുക്കുന്നതിനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന


സെല്‍ഫി എടുക്കുന്നതിനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

കര്‍ണാടക കുടഗ് ജില്ലയിലെ മല്ലള്ളി വെള്ളച്ചാട്ടത്തില്‍  കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. സെല്‍ഫി എടുക്കുന്നതിനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പ്രവേശനം നിയന്ത്രിച്ച ഭാഗത്തേക്ക് സുരക്ഷാ വേലി മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഇറങ്ങുകയായിരുന്നു. പുഴയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. അഗ്‌നിരക്ഷാ സേന എത്തിയാണ് വിദ്യാര്‍ത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തിയത്.




Sharing is Caring