എടപ്പാള്‍: രണ്ടിടത്ത് വയലുകളില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷി കത്തിനശിച്ചു. വട്ടംകുളം താഴെ കുറ്റിപ്പാല, തലക്കശ്ശേരി എന്നിവിടങ്ങളിലെ വയലുകളില്‍ ഉച്ചയോടെയായിരുന്നു പുല്ലിന് തീപടര്‍ന്നത്. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനിയില്‍നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിശമനസേനയുടെ വാഹനത്തിന് വയലിലേക്ക് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ സമീപത്തെ വീടുകളില്‍നിന്നും മറ്റും വെള്ളമെത്തിച്ചാണ് തീയണച്ചത്. സമീപത്തെ വീടുകളിലേക്കും കൃഷിയിടത്തിലേക്കും തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി. പിന്നീട് തലക്കശ്ശേരിയിലെ വയലിലും അഗ്നിബാധയുണ്ടായി. ഏക്കര്‍ കണക്കിന് വയലും സമീപത്തെ കൃഷിയും അഗ്നിബാധയില്‍ കത്തിനശിച്ചു. പൊന്നാനിയിലും തൃത്താലയിലുംനിന്ന് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
