ഉല്ലാസബോട്ടില്‍ മദ്യം കടത്തിയ ഫിലിപ്പിനോ ക്യാപ്റ്റന് അഞ്ചുവര്‍ഷം തടവ്

കുവൈത്ത് സിറ്റി: ഉല്ലാസബോട്ടില്‍ മദ്യം കടത്തിയ കേസില്‍ ഫിലിപ്പിനോ ക്യാപ്റ്റന് അഞ്ചു വര്‍ഷവും സ്വദേശിക്ക് ഒരു വര്‍ഷവും തടവ് ശിക്ഷ.

ബോട്ടില്‍ 700 കുപ്പി മദ്യമാണ് ഇരുവരും കടത്തിയത്. സോഷ്യല്‍മീഡിയയില്‍ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ബോട്ട്. ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ നിന്ന് ഒഴിവാക്കി. ബോട്ടില്‍ മദ്യം കടത്തുന്നതായി ഉടമക്ക് അറിയില്ലായിരുന്നുവെന്ന് ക്യാപ്റ്റന്‍ കോടതിയെ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *