ഡ്രോണ്‍ ഉപയോഗിച്ച്‌ വളപ്രയോഗം; ഒ​രേ​ക്ക​ര്‍ കൃ​ഷി​ക്ക് വേ​ണ്ടി​വ​ന്ന​ത് അ​ഞ്ച് മി​നി​റ്റ് മാ​ത്രം

കേ​ള​കം: ആ​റ​ളം ഫാ​മി​ല്‍ മ​ഞ്ഞ​ള്‍ കൃ​ഷി​ക്ക് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വ​ള​പ്ര​യോ​ഗം ന​ട​ത്തി. സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ളാ​ണ് ദ്ര​വ​രൂ​പ​ത്തി​ല്‍ ഡ്രോ​ണ്‍ വ​ഴി മ​ഞ്ഞ​ളി​ന് ന​ല്‍​കി​യ​ത്. കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​െന്‍റ​യും കാ​സ​ര്‍​കോ​ട്​ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​െന്‍റ​യും സ​ഹാ​യ​ത്തോ​ടെ 25 ഏ​ക്ക​റി​ലാ​ണ് ഫാ​മി​ല്‍ മ​ഞ്ഞ​ള്‍ കൃ​ഷി ന​ട​ത്തു​ന്ന​ത്. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഫാ​മി​െന്‍റ ത​ന​ത് വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വ​ള​പ്ര​യോ​ഗം ആ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് വ​ള​പ്ര​യോ​ഗ​ത്തി​ന് ക​രാ​റെ​ടു​ത്തി​ട്ടു​ള്ള​ത്. മ​ണി​ക്കൂ​റി​ന്​ 900 രൂ​പ​യാ​ണ് തു​ക ഈ​ടാ​ക്കു​ന്ന​ത്. ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ മാ​ര്‍​ഗ​മാ​ണി​തെ​ന്ന് ഫാം ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ബി​മ​ല്‍ ഘോ​ഷ് പ​റ​ഞ്ഞു. ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വ​ള​പ്ര​യോ​ഗ​ത്തി​നു​ള്ള ചെ​ല​വ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാം ​പു​തി​യ മാ​നേ​ജ്‌​മെന്‍റി​െന്‍റ നി​യ​ന്ത്ര​ണ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​വേ​ഗം വ​ള​ര്‍​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും വ​ള​രെ പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വ​ള​പ്ര​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ ബി​നോ​യ് കു​ര്യ​ന്‍ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍​ത​ന്നെ 25 ഏ​ക്ക​റി​ലും വ​ള​പ്ര​യോ​ഗം പൂ​ര്‍​ത്തി​യാ​ക്കാ​നും ക​ഴി​ഞ്ഞു. ഫാം ​മാ​ര്‍​ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍ ആ​ര്‍. ശ്രീ​കു​മാ​ര്‍, സൂ​പ്ര​ണ്ട് കെ.​കെ. ദി​ന​ച​ന്ദ്ര​ന്‍, കെ.​കെ. ജ​നാ​ര്‍​ദ​ന​ന്‍, പി.​കെ. രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ഫാം ​തൊ​ഴി​ലാ​ളി​ക​ളം ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *