ഫെഡറൽ ബാങ്കിന്റെ പുതിയ കറൻസി ചെസ്റ്റ് മലപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. റിസർവ് ബാങ്കിന്റെ കേരളം – ലക്ഷദ്വീപ് റീജിയണൽ ഡയറക്ടറായ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ചെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ വെങ്കിട്ടരാമൻ വെങ്കടേശ്വരൻ സന്നിഹിതനായിരുന്നു. ഇതോടെ ഫെഡറൽ ബാങ്കിന് രാജ്യത്തുടനീളമായി 11 കറൻസി ചെസ്റ്റുകളായി.

കേരളത്തിലെ ഏറ്റവും വലിയ കറൻസി ചെസ്റ്റുകളിലൊന്നാണ് മലപ്പുറത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കാഷ് മാനേജ്‌മെന്റ് കാര്യക്ഷമതയും അടിസ്ഥാനസൗകര്യങ്ങളും ഇതോടെ കൂടുതൽ ശക്തിപ്പെടും. ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും റീട്ടെയ്ൽ ഓപ്പറേഷൻസ് ഹെഡ്ഡുമായ ബാബു തോമസ്, സീനിയർ വൈസ് പ്രസിഡന്റും സ്‌പെഷൽ പ്രൊജക്ട്സ് ആൻഡ് റിയൽ എസ്റ്റേറ്റ് ഹെഡ്ഡുമായ റെജി സി വി, വൈസ് പ്രസിഡന്റും കോഴിക്കോട് സോണൽ ഹെഡ്ഡുമായ ബിനു തോമസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും മലപ്പുറം റീജിയണൽ ഹെഡ്ഡുമായ അനൂപ് ലാൽ സി, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും പേയ്മെന്റ്സ് ആൻഡ് സെറ്റിൽമെൻറ്സ് ഹെഡ്ഡുമായ ദിലീഷ് ടി എസ്, അസോസിയേറ്റ് വൈസ് പ്രസിഡന്റും മലപ്പുറം കറൻസി ചെസ്റ്റ് ഹെഡ്ഡുമായ ശ്രീരാഗ് എം തുടങ്ങിയവർ പങ്കെടുത്തു.














