വിപണിയറിഞ്ഞുള്ള ധനസമ്പാദനം; ‘വെൽത്ത് ആൻഡ് വിസ്‌ഡം’ പരിപാടി സംഘടിപ്പിച്ച് ഫെഡറൽ ബാങ്ക്


Kozikode

ഫെഡറൽ ബാങ്കിന്റെ വെൽത്ത് മാനേജ്‌മന്റ് വിഭാഗം സംഘടിപ്പിച്ച ‘വെൽത്ത് ആൻഡ് വിസ്‌ഡം’ പരിപാടിയിൽ പങ്കെടുത്ത ബാങ്കിൻ്റെ കോഴിക്കോട് സോണൽ മേധാവി ബിനു തോമസ്, എസ്ബിഐ മ്യൂച്വൽ ഫണ്ട്സ് ക്വാണ്ടിറ്റേറ്റീവ് റിസർച് വിഭാഗം അനലിസ്റ്റ് ഹരീഷ് രാമചന്ദ്രൻ അയ്യർ, ഫെഡറൽ ബാങ്ക് വെൽത്ത് ആൻഡ് ബാങ്കഷ്വറൻസ് വിഭാഗം കൺട്രി ഹെഡ് വീരേന്ദ്ര സോംവൻശി, വെൽത്ത് ആൻഡ് ബാങ്കഷ്വറൻസ് ഡിപ്പാർട്മെന്റ് കേരളം സോൺ സെയിൽസ് മേധാവി കണ്ണൻ ആർ എന്നിവർ മറ്റു പ്രതിനിധികളോടൊപ്പം.


കോഴിക്കോട്: ഓഹരി വിപണിയിലെ മികച്ച നിക്ഷേപ രീതികൾ മനസിലാക്കി ദീർഘകാല സമ്പാദ്യം ഉറപ്പാക്കുന്നതിന് ഇടപാടുകാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ വെൽത്ത് മാനേജ്‌മന്റ് വിഭാഗം ‘വെൽത്ത് ആൻഡ് വിസ്‌ഡം’ സീരിസ് സംഘടിപ്പിച്ചു. ഉയർന്ന ആസ്തിയുള്ള ഇടപാടുകാരെ (എച്ച്എൻഐ) ലക്ഷ്യമിട്ട് ഹോട്ടൽ റാവിസ് കടവ് റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫെഡറൽ ബാങ്ക് വെൽത്ത് മാനേജ്‌മന്റ് ആൻഡ് ബാങ്കഷ്വറൻസ് കൺട്രി ഹെഡ് വീരേന്ദ്ര സോംവൻശി, എസ്ബിഐ മ്യൂച്വൽ ഫണ്ട്സ് ക്വാണ്ടിറ്റേറ്റീവ് റിസർച് വിഭാഗം അനലിസ്റ്റ് ഹരീഷ് രാമചന്ദ്രൻ അയ്യർ എന്നിവർ സംവദിച്ചു. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഓഹരിവിപണിയിൽ സംഭവിക്കാൻ സാധ്യതയുള്ള പ്രവണതകളെക്കുറിച്ചും നിക്ഷേപകർക്കുള്ള വെൽത്ത് മാനേജ്‌മന്റ് അവസരങ്ങളെക്കുറിച്ചുമാണ് പരിപാടിയിൽ സംവദിച്ചത്.


അതിസമ്പന്ന ഇടപാടുകാർക്കു പുറമെ വ്യവസായ പ്രമുഖരും പ്രതിനിധികളും മറ്റും പരിപാടിയിൽ സംബന്ധിച്ചു. നേട്ടമുണ്ടാക്കുന്ന നിക്ഷേപ രീതികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മേഖലയിലെ വിദഗ്ധരും ഇടപാടുകാരും തമ്മിൽ ആശയവിനിമയം നടത്തി. സാമ്പത്തിക മാനേജ്‌മന്റ് മേഖലയിൽ ശരിയായ തീരുമാനം എടുക്കുന്നതിനും ദീർഘകാല സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്നതിനും ഇടപാടുകാരെ പ്രാപ്തരാക്കുകയാണ് ഇത്തരം വിജ്ഞാനാധിഷ്ഠിത പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.



Sharing is Caring