20 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജന്മ നാട്ടില്‍ തിരിച്ചെത്തി


വധശിക്ഷാ കേസില്‍ നിന്നും മോചനം നേടി 20 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജന്മ നാട്ടില്‍ തിരിച്ചെത്തി. സൗദി സമയം രാത്രി 11.55-ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ അബ്ദുല്‍ റഹിം കണ്ണീരണിഞ്ഞുകൊണ്ട് രാവിലെ 8.20 ഓടെ എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തിറങ്ങി. എല്ലാവര്‍ക്കും കൈവീശി നന്ദി പറഞ്ഞുകൊണ്ടായിരുന്നു റഹീമിന്റെ വരവ്.


മാധ്യമങ്ങള്‍ക്കുമുമ്പില്‍ ഒന്നും മിണ്ടാനാവാതെ റഹിം കരഞ്ഞുകൊണ്ടു കാറില്‍ കയറി. കാറില്‍ കയറിയ ശേഷം എല്ലാവര്‍ക്കും അദ്ദേഹം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം ഫറോക്ക് കോടമ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു.

online news portal

കേരളം ഒറ്റക്കെട്ടായി സമാഹരിച്ച ബാരിച്ച തുകയാണ് റഹീമിന്റെ ജയില്‍ മോചനത്തിനു വഴിയൊരുങ്ങിയത്. മോചന ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ ഒപ്പുവെച്ചത്.2006 ല്‍ സൗഊദിയില്‍ കൈപ്പിഴയാല്‍ നടന്ന മരണത്തില്‍ റഹീം പ്രതിചേര്‍ക്കപ്പെടുകയും തുടര്‍ന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു.



Sharing is Caring