കരിമ്പനി അല്ലെങ്കില്‍ കാലാ അസര്‍ അറിയേണ്ടതെല്ലാം

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബംഗാളിലെ പതിനൊന്ന് ജില്ലകളിലായി 65 ഓളം കാലാ അസര്‍ അല്ലെങ്കില്‍ ബ്ലാക്ക് ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈകള്‍, കാലുകള്‍, കാല്‍പ്പാദം, മുഖം, വയര്‍ എന്നിവിടങ്ങളിലെല്ലാം രോഗബാധയെത്തുടര്‍ന്ന് കറുത്ത നിറം പരക്കാറുണ്ട്. അതുകൊണ്ടാണ് ഇതിനെ കരിമ്പനി അഥവാ കാലാ അസര്‍ എന്നുവിളിക്കുന്നത്. മാലിന്യങ്ങള്‍ അടിഞ്ഞു കൂടുമ്ബോള്‍ ചെള്ള് ധാരാളം പെരുകാനുള്ള സാഹചര്യമുണ്ടാകുന്നതാണ് ഇതിനു കാരണം.

വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിക്കുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. പോഷകനിലവാരം കുറഞ്ഞവരിലും രോഗസാധ്യത കൂടുതലായി കാണുന്നുണ്ട്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒന്ന് മുതല്‍ നാല് വരെ മാസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുവെന്നും വിദ​​​ഗ്ധര്‍ പറയുന്നു. ക്രമരഹിതമായ പനി, ശരീരഭാരം കുറയല്‍, വിളര്‍ച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കണക്കനുസരിച്ച്‌, പൊട്ടിപ്പുറപ്പെടാനും മരണ സാധ്യതയുള്ള രോഗങ്ങളില്‍ ഒന്നാണ് കാലാ അസാര്‍.

മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി .

കാലാ അസാര്‍ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്ന്, ആന്തരികാവയവങ്ങളെ ബാധിക്കുന്നതാണ്.
ചര്‍മത്തെ മാത്രം ബാധിക്കുന്ന കാലാ അസറുമുണ്ട്. ഇത് മുഖത്തും കൈകാലുകളിലും മറ്റും കരിയാത്ത വ്രണങ്ങളുണ്ടാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *