കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചപ്പനിയും വയറിളക്കവും വ്യാപിക്കുന്നു.

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചപ്പനിയും വയറിളക്കവും വ്യാപിക്കുന്നു. ശരാശരി ഒരു ദിവസം വയറിളക്കം ബാധിച്ച്‌ 100 പേര്‍ ചികിത്സ തേടുന്നതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി പ്രകാശ് പറയുന്നു.

പകര്‍ച്ചപ്പനി ബാധിച്ച്‌ കഴിഞ്ഞ ഒരു മാസത്തിനിടെ 5000 പേരാണ് ചികിത്സ തേടിയത്.സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയവരുടെ മാത്രം എത്തിയവരുടെ കണക്കാണ് ഇത്തരത്തില്‍ പുറത്തുവന്നിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ആശുപത്രികളിലും ചികിത്സ തേടിയവരുടെ കണക്കു കൂടി പരിശോധിച്ചാല്‍ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും. ജില്ലയില്‍ കിടത്തി ചികിത്സ വേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്.

സ്കൂളുകള്‍, വിവാഹ ചടങ്ങുകള്‍‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം വയറിളക്കം ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

You may also like ....

Leave a Reply

Your email address will not be published.