ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു


KLF2026 Malayalam 1600x1600 1

അഞ്ചാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2025  നവംബർ ഒന്നിനും 2026  ഒക്ടോബർ മുപ്പത്തൊന്നിനുമിടയിൽ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലീക കൃതിയാണ് പുരസ്‌കാരത്തിന് അർഹമാവുന്നത്.


ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകർക്കൊപ്പം വായനക്കാർക്കും പുസ്തകങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള Federal Bank Literary Award എന്ന ലിങ്കിലൂടെയാണ് വായനക്കാർ പുസ്തകങ്ങൾ നിർദ്ദേശിക്കേണ്ടത്. ഒരാൾക്ക് മൂന്നു പുസ്തകങ്ങൾ വരെ നിർദ്ദേശിക്കാവുന്നതാണ്.


Federal Bank New Logo 5

“നമ്മുടെ പൈതൃകത്തെ തലമുറകളിലേക്ക് പകർന്നുനൽകുകയും ഓരോ തലമുറയുടെയും ഭാവനയ്ക്ക് പുതിയ ചിറകുകൾ നൽകുകയും ചെയ്യുന്നതിൽ സാഹിത്യത്തിന് വലിയ പങ്കുണ്ട്. സംസ്കാരത്തെ രൂപപ്പെടുത്തുകയും ഭാവിതലമുറകൾക്ക് പ്രചോദനമാകുകയും ചെയ്യുന്ന എഴുത്തുകാരുടെ ശബ്ദങ്ങളെയാണ് സാഹിത്യപുരസ്കാരത്തിലൂടെ ആദരിക്കുന്നത്,” ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം. വി. എസ്. മൂർത്തി പറഞ്ഞു.

വായനക്കാരും പ്രസാധകരും നിർദ്ദേശിച്ച പുസ്തകങ്ങളിൽ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തി പുരസ്‌കാരത്തിന് അർഹമാവുന്ന പുസ്തകം തെരഞ്ഞെടുക്കും.

കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2027  ന്റെ വേദിയിൽ വച്ചായിരിക്കും പുരസ്കാരം സമ്മാനിക്കുക.

കെ വേണുവിന്റെ ആത്മകഥയായ ഒരന്വേഷണത്തിന്റെ കഥ, സാറാ ജോസഫ് എഴുതിയ കറ, ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ, ഡോ. കെ ശ്രീകുമാർ എഴുതിയ എം ടി വാസുദേവൻ നായർ  എന്നീ കൃതികളാണ് കഴിഞ്ഞ വർഷങ്ങളിൽ  ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരത്തിന് അർഹമായത്.

പുസ്തകങ്ങൾ നിർദ്ദേശിക്കാനുള്ള അവസാന തീയതി നവംബർ 15.



Sharing is Caring