പുതിയ ദീര്‍ഘകാല മെചൂരിറ്റി ഇന്‍ഡെക്‌സ് ഫണ്ടുകളുമായി എഡല്‍വെയ്‌സ്

കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എഡല്‍വെയ്‌സ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് നിശ്ചിത കാലാവധിയുള്ള രണ്ടു പുതിയ ദീര്‍ഘകാല ഇന്‍ഡെക്‌സ് ഫണ്ടുകള്‍ അവതരിപ്പിച്ചു. എഡല്‍വെയ്‌സ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല്‍ ജൂണ്‍ 2027, എഡല്‍വെയ്‌സ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല്‍ ഏപ്രില്‍ 2037 എന്നിവയാണ് പുതിയ ടാര്‍ഗറ്റ് മെചൂരിറ്റി ഇന്‍ഡെക്‌സ് ഫണ്ടുകള്‍.

ഇതില്‍ ഏപ്രില്‍ 2037 ഫണ്ട് 15 വര്‍ഷം മെച്യൂരിറ്റി കാലാവധിയുള്ള ഇന്ത്യയിലെ ആദ്യ ഇന്‍ഡക്‌സ് ഫണ്ടണ്. ഇന്ത്യാ ഗവണ്‍മെന്റ് ബോണ്ടുകളിലും സ്റ്റേറ്റ് ഡെലവലപ്‌മെന്റ് ലോണുകളിലുമാണ് ഈ മുച്വല്‍ ഫണ്ടുകളുടെ നിക്ഷേപം.

പാസീവ് ഡെറ്റ് വിഭാഗത്തില്‍ 60000 കേടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന എഡല്‍വെയ്‌സ് മുച്വല്‍ ഫണ്ട് 52 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും മുന്നിലുള്ള കമ്പനിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *