എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ ശാഖ തുറന്നു

കൊച്ചി: മുന്‍നിര വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ ശാഖയാണിത്. എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റിനു കീഴില്‍ സമ്പന്ന വ്യക്തികളുടേയും സാലറീഡ് പ്രൊഫഷനലുകളുടേയും നിക്ഷേപാവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത്. കൊച്ചി രവിപുരം എംജി റോഡിലാണ് ഒഫിസ്. ഇതിനു പുറമെ എഡല്‍വെയ്‌സിന് കേരളത്തില്‍ 38 ഫ്രാഞ്ചൈസികളുമുണ്ട്. രാജ്യത്തുടനീളം 68 ശാഖകളാണ് കമ്പനിക്കുള്ളത്. ഇത് നൂറിലെത്തിക്കുകയാണ് ലക്ഷ്യം.

വെര്‍ച്വലായും റിലേഷന്‍ഷിപ്പ് മാനേജര്‍മാരിലൂടെ നേരിട്ടും വിവിധ സേവനങ്ങള്‍ നല്‍കുന്ന എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റ് മഹാമാരി കാലത്തിനു മുമ്പു തന്നെ ഹൈബ്രിഡ് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലേഷന്‍ഷിപ്പ് മാനേജര്‍മാരുടെ എണ്ണം 27 ശതമാനം വര്‍ധിപ്പിച്ച് സേവനം മെച്ചപ്പെടുത്തി കൂടുതല്‍ നിക്ഷേപകരിലെത്താനും സാധിച്ചു.

”ഉപയോക്താക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന സമീപനമാണ് എഡല്‍വെയ്‌സിന്റേത്. ഹൈബ്രിഡ് ആയി സേവനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള സേവനങ്ങള്‍ ഇവിടെ ലഭിക്കും. 2023 സാമ്പത്തിക വര്‍ഷാവസാനത്തോടെ കൊച്ചിയിലെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന നേടാനാകുമെന്ന വിശ്വാസമുണ്ട്,” എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റ് പ്രസിഡന്റും പഴ്‌സനല്‍ വെല്‍ത്ത് വിഭാഗം മേധാവിയുമായ രാഹുല്‍ ജയിന്‍ പറഞ്ഞു.

കൊച്ചിയില്‍ ഇഎംടി അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടെന്ന് എഡല്‍വെയ്‌സ് നടത്തിയ പഠനം പറയുന്നു. എഡല്‍വെയ്‌സ് സ്വന്തം മൊബൈല്‍ ട്രേഡര്‍ ആപ്പില്‍ നിന്നുള്ള ഡേറ്റ പ്രകാരം കൊച്ചിയില്‍ ഇതുപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വാര്‍ഷിക വര്‍ധനയുണ്ട്. കേരളത്തിലും ദേശീയ തലത്തിലും ഇത് 37 ശതമാനമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *