പുതിയ ഓണപ്പാട്ടുമായി ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കമിട്ടു

കൊച്ചി: പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ‘എല്ലാവര്‍ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, ജനപ്രിയ ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്.

എല്ലാവരുടേതുമായ ഓണം ആഘോഷിക്കാന്‍ ഈ ഉല്‍സവ വേളയില്‍ എല്ലാവരേയും ക്ഷണിക്കുന്ന ഉണ്ടോ-ഉണ്ടേ ഈസ്റ്റേണ്‍ കോണ്ടിമെന്‍റാസാണ് ആശയസാക്ഷാല്‍ക്കാരം നിര്‍വഹിച്ചത്. ജനപ്രിയ ഗായിക സിത്താര, സംഗീത സംവിധായകനായ ബിജിബാല്‍, രചയിതാവ് റഫീക് അഹമ്മദ് എന്നിവര്‍ കേരളത്തിന്‍റെ ഉല്‍സവ വേളയ്ക്കൊത്തവിധം ഈ ഗാനം അവതരിപ്പിക്കുവാനായി ഒത്തൊരുമിക്കുകയായിരുന്നു. ഈ ഉല്‍സവകാലത്തിന്‍റെ എല്ലാ അംശങ്ങളും ഈ ഗാനത്തിലൂടെ ആഘോഷമാക്കുകയാണ്. കുടുംബങ്ങള്‍ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നതുമെല്ലാം ഉണ്ടോ-ഉണ്ടേയെ അനന്യമായ ഒരു അനുഭവമാക്കി മാറ്റുകയാണ്.

ഓണം പോലെ കേരളത്തില്‍ ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്ന് ഈ ഗാനം പുറത്തിറക്കുന്നതിനെകുറിച്ചു പ്രതികരിക്കവെ ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാന്‍ പറഞ്ഞു. ഓണത്തിന്‍റെ എല്ലാ അംശങ്ങളും ഒപ്പിയെടുക്കുന്ന ഈ ഗാനത്തിലൂടെ ഈ വര്‍ഷം ജനങ്ങള്‍ക്ക് ഓണമാഘോഷിക്കുവാന്‍ തങ്ങള്‍ കൂടുതല്‍ പ്രേരണ നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനോഹരമായ ഈ ഉല്‍സവകാലത്തിന്‍റെ എല്ലാ വികാരങ്ങളും ഒപ്പിയെടുത്ത് അവതരിപ്പിക്കാന്‍ സിത്താരയല്ലാതെ വേറെ ആരേയും ഞങ്ങള്‍ക്കു ചിന്തിക്കേണ്ടി വന്നില്ല. ഈസ്റ്റേണിന്‍റെ എല്ലാ തികഞ്ഞ ഓണം എന്നതില്‍ തങ്ങളുടെ മുഖ്യ ഉത്പന്നങ്ങളുടെ പ്രത്യേക ഉത്സവകാല പാക്കേജിങ്ങും ഓണത്തിന്‍റെ ആവേശം ഉയര്‍ത്തിക്കാട്ടുന്ന വിവിധ പരിപാടികളും ഉള്‍പ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സംസ്ക്കാരത്തോട് അടുപ്പം തോന്നിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഓണം അതിന്‍റെ യഥാര്‍ത്ഥ ആവേശത്തോടെ അനുഭവിച്ചു പങ്കെടുക്കുന്നതിനു സഹായകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ടോ-ഉണ്ടേ ഗാനത്തിന്‍റെ അവതരണത്തോടെ തങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മനോജ് ലാലാവാനി പറഞ്ഞു. ഓണപ്പാട്ടായ ഉണ്ടോ-ഉണ്ടേയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തങ്ങളുടെ ഏറ്റവും മികച്ച ഓണം ആഘോഷിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് ആകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗാനത്തിനായി ഈസ്റ്റേണുമായി സഹകരിക്കുന്നത് തനിക്ക് അളവറ്റ ആഹ്ലാദം നല്‍കുന്നു എന്നും ഇത് ഒരു ഓണപ്പാട്ടായത് ആ സന്തോഷം വര്‍ധിപ്പിക്കുന്നു എന്നും ഗാനത്തിനായി ഈസ്റ്റേണുമായി സഹകരിക്കുന്ന സിത്താര പറഞ്ഞു. ഏത് ആഘോഷത്തിന്‍റേയും അവിഭാജ്യ ഘടകമാണ് സംഗീതം. ജനങ്ങളെ ഒത്തൊരുമിപ്പിക്കാന്‍ അതിനു കഴിവുണ്ട്. ഈ ഗാനം തന്‍റെ പ്രതീക്ഷകളേയും മറികടക്കുന്നതാണ്. ഇത് ചിട്ടപ്പെടുത്തിയിരിക്കുന്ന രീതി തനിക്ക് ഏറെ സന്തോഷം നല്‍കുന്നതുമാണ്. ശബ്ദം, കാഴ്ചകള്‍, ഗന്ധം തുടങ്ങി ഓണത്തിന്‍റേതായ എല്ലാത്തിലേക്കും നമ്മെ എത്തിക്കുന്ന ഊര്‍ജ്ജസ്വലമായ ഗാനമാണിതെന്നും സിത്താര കൂട്ടിച്ചേര്‍ത്തു.

പ്രളയവും മഹാമാരിയും മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ വളരെ പരിമിതമായിരുന്നു. ഈ വര്‍ഷം ആഹ്ളാദം അതിന്‍റെ പതിവു വഴികളിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ ഓണപ്പാട്ട് അവതരിപ്പിച്ചു കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് മികച്ചൊരു തുടക്കം നല്‍കാന്‍ ശ്രമിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *