അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം ; 255 മരണം

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ അതിതീവ്ര ഭൂകമ്പമെന്ന് റിപ്പോര്‍ട്ട്. 255 പേര്‍ മരിച്ചതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകമ്ബമുണ്ടായത്. പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്.രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

You may also like ....

Leave a Reply

Your email address will not be published.