കുഞ്ഞാലി മരക്കാര്‍ ആദ്യത്തെ നേവല്‍ ഓഫീസര്‍ ആയിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍

കുഞ്ഞാലി മരക്കാര്‍ ആദ്യത്തെ നേവല്‍ ഓഫീസര്‍ ആയിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അവ്യക്തതകളുണ്ടാകാം. എന്നിരുന്നാലും ഇങ്ങനെയൊരു വീരപുരുഷന്‍ അവിടെ ജീവിച്ചിരുന്നു.

അദ്ദേഹം ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആണെന്നതും സത്യമാണ് എന്നുമാണ് പ്രിയദര്‍ശന്‍ ചിത്രത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എസ്.എസ് രാജമൗലിയുടെ ബാഹുബലി സിനിമയുമായുള്ള വ്യത്യാസത്തെ കുറിച്ച് പറഞ്ഞായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

ബാഹുബലിയും മരക്കാറും തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളുണ്ട്. ബാഹുബലി പൂര്‍ണമായും ഫാന്റസിയാണ് എന്നാല്‍ മരക്കാറില്‍ ഒരു ചരിത്രമുണ്ട്. വലുപ്പം വച്ചു നോക്കിയാല്‍ ബാഹുബലിയുടെയും മരക്കാറിന്റെയും കാന്‍വാസ് ഒന്നുതന്നെയാണ്.

ആ സിനിമ പൂര്‍ണമായും ഫിക്ഷനായും മരക്കാര്‍ കുറിച്ചു കൂടി യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫാന്റസിയില്‍ അതിരുകളില്ല. എന്തുവേണമെങ്കിലും ചെയ്യാം. മരക്കാറില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തി കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

നാല്‍പത് വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ തന്നെ കുറിച്ച് തനിക്കുണ്ടായ വിശ്വാസത്തില്‍ നിന്നാണ് ‘മരക്കാറിന്റെ’ പിറവി എന്നും സംവിധായകന്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ റിലീസ് ചെയ്തത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *